
ഇൗ കണ്ടെത്തൽ നിങ്ങളെ ഒരു പക്ഷെ അത്ഭുതപ്പെടുത്തിയേക്കാം. എന്നിരുന്നാലും രാഷ്ട്രീയ അവബോധമുള്ളവരാവുക, അതിനെ പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങൾ നിങ്ങളുടെ മാനസിക ആരോഗ്യത്തിന് ഗുണപ്രദമാണെന്ന് പുതിയ പഠനം. നിങ്ങളുടെ ദൈനന്തിന ആവശ്യങ്ങൾക്കായി പുറത്തുപോകുന്നത് പോലെ ജപ്രതിനിധികളെ തെരഞ്ഞെടുക്കാനായി വരി നിൽക്കുന്നതും രാജ്യത്തെ മികച്ച സാമൂഹിക അവസ്ഥയിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു.
11നും 20നും വയസിനിടയിൽ പ്രായമുള്ള 9471 പേരിൽ നടത്തിയ പഠന റിപ്പോർട്ടാണ് ചൈൽഡ് ഡെവലപ്മെന്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചത്. മികച്ച ആരോഗ്യം, ഉന്നത വിദ്യാഭ്യാസവും ഉയർന്ന വരുമാനവും, സ്വമേധയാ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുന്നവർ പിന്നീട് മികച്ച ആരോഗ്യം, ഉന്നത വിദ്യാഭ്യാസവും ഉയർന്ന വരുമാനവും നേടുന്നവരാണെന്ന് ഗവേഷകർ നിരീക്ഷിക്കുന്നു. സ്വയം സന്നദ്ധരാവുകയും വോട്ടുചെയ്യുകയും ചെയ്യുന്നവർ കൂടുതൽ ആരോഗ്യവാൻമാരും വിഷാദരോഗ സാധ്യത കുറവുള്ളവരുമാണെന്നും പഠനം വെളിപ്പെടുത്തുന്നു.
പൊതുകാര്യങ്ങളിൽ പങ്കാളിയാകുന്നത് യുവാക്കളിൽ നിർമാണാത്മക പ്രക്രിയയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ വെയ്ക്ക് ഫോറസ്റ്റ് സ്കൂൾ ഒാഫ് മെഡിസിനിലെ അസി. പ്രഫസർ പാരിസ ബല്ലാർഡ് പറയുന്നു. സ്വയംസന്നദ്ധ പ്രവർത്തനവും വോട്ടുചെയ്യുന്നതും ഒരു പോലെ പോസിറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam