തണ്ണിമത്തന്‍റെ ആരോഗ്യ ഗുണങ്ങള്‍

Published : Jan 13, 2017, 03:13 AM ISTUpdated : Oct 05, 2018, 03:00 AM IST
തണ്ണിമത്തന്‍റെ ആരോഗ്യ ഗുണങ്ങള്‍

Synopsis

തണ്ണിമത്തന്‍ ഇഷ്ടപ്പെടാത്തവര്‍ ഇല്ലെന്നുതന്നെ പറയാം. തണ്ണിമത്തന്‍റെ ഉള്ളിലെ ചുവന്നഭാഗം കഴിക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. മധുരക്കുറവാണെന്ന കാരണത്താല്‍ തൊലിയോടു ചേര്‍ന്നുള്ള വെള്ളഭാഗം ഒഴിവാക്കി ചുവന്നതു മാത്രം മുറിച്ചെടുത്തു കഴിക്കുന്നവരാണു കൂടുതലും. എന്നാല്‍ മധുരമില്ലെങ്കിലും ഈ വെള്ളഭാഗം കളയരുത്. ഇതു കൂട്ടിവേണം കഴിക്കാന്‍. ഇങ്ങനെ കഴിക്കുന്നതു നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. 

തണ്ണിമത്തന്‍റെ തോണ്ടോടു ചേര്‍ന്ന വെള്ള നിറത്തിലുള്ള ഭാഗം കഴിക്കുന്നതു കിഡ്‌നിയുടെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കു സഹായിക്കും. 

ഹൈ ബിപിയുള്ളവര്‍ ഇതു കഴിക്കുന്നതു ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്. 

തണ്ണിമത്തന്‍റെ ഈ ഭാഗത്തില്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ എ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവ അടങ്ങിട്ടുണ്ട്. 

പുരുഷന്മാരിലെ ഉദ്ധരണപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തണ്ണിമത്തന്‍റെ തൊണ്ടോടു ചേര്‍ന്ന വെള്ളനിറത്തിലുള്ള ഭാഗം കഴിക്കുന്നതു നല്ലതാണ്. 

ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നതു ദഹനം സുഖമമാക്കാന്‍ സഹായിക്കും. 

ഹൃദയം, തലച്ചോര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണിത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം