
ബേക്കറിയും എണ്ണ പലഹാരങ്ങളും കഴിച്ച് അവസാനം തടി കുറയ്‌ക്കാന്‍ കഷ്ടപ്പെടുന്നവരാണ് ഇന്ന് അധികവും. ജിമ്മില്‍ പോവുകയും ഡയറ്റ് ചെയ്‌തും തടി കുറയ്‌ക്കാന്‍ പരമാവധി ശ്രമിക്കും. പക്ഷേ എന്ത് ചെയ്‌തിട്ടും തടി കുറയുന്നില്ലെന്ന് പറയുന്നവരാണ് ഇന്ന് അധികവും. 74 കിലോ ഭാരം ഉണ്ടായിരുന്ന ശ്രുതി എന്ന പതിനേഴു വയസുകാരി 9 മാസം കൊണ്ടാണ് 30 കിലോ കുറച്ചത്. ഇപ്പോള്‍ ശ്രുതിയുടെ ഭാരം 44 കിലോയാണ്.
9 മാസം കൊണ്ട് ശ്രുതി എങ്ങനെയാണ് 30 കിലോ കുറച്ചതെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്. തടി വച്ചപ്പോള്‍ പലരും എന്നെ കളിയാക്കി. ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്‌തുവെന്ന് ശ്രുതി പറയുന്നു. എങ്ങനെയെങ്കിലും തടി കുറയ്‌ക്കണമെന്ന് ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് ശ്രുതി പറഞ്ഞു.
രാവിലെ ഉണര്‍ന്നാല്‍ ആദ്യം ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കും. പ്രഭാതഭക്ഷണമായി കഴിച്ചിരുന്നത് ഒരു കഷ്‌ണം ഈന്തപ്പഴവും ഒരു ഗ്ലാസ് പാലുമായിരുന്നു. ഇടയ്‌ക്ക് വിശക്കുമ്പോള്‍ വെറെയൊന്നും കഴിച്ചിരുന്നില്ല. ധാരാളം വെള്ളം കുടിക്കുമായിരുന്നു. ഉച്ചയ്‌ക്ക് ക്യത്യം 1 മണിക്ക് തന്നെ ആഹാരം കഴിക്കുമായിരുന്നു.
രണ്ട് ചപ്പാത്തിയും പച്ചക്കറികളും,അല്‍പം തൈരുമാണ് ഉച്ചയ്‌ക്ക് കഴിച്ചിരുന്ന ഭക്ഷണം. ഉച്ചയ്‌ക്ക് ഉറങ്ങുന്ന ശീലം ഇല്ലായിരുന്നുവെന്ന് ശ്രുതി പറഞ്ഞു. വൈകുന്നേരം ചായ, കാപ്പി എന്നിവ പൂര്‍ണമായി ഒഴിവാക്കി. രാത്രി ക്യത്യം 7 മണിക്ക് തന്നെ ആഹാരം കഴിച്ചിരുന്നു.രാത്രി കഴിച്ചിരുന്നതും രണ്ട് ചപ്പാത്തിയും പച്ചക്കറികളും തൈരമായിരുന്നുവെന്ന് ശ്രുതി പറഞ്ഞു. ചോക്ലേറ്റ്, ഐസ്‌ക്രീം, സ്വീറ്റ്‌സ് എന്നിവയെല്ലാം തന്നെ ഒഴിവാക്കിയിരുന്നു. തടി കുറയാനായി എല്ലാവരും ചെയ്യുന്നത് പോലെ ശ്രുതി ജിമ്മില്‍ പോയിരുന്നില്ല.
നടത്തം, സ്‌കിപ്പിങ്ങ്, ഓട്ടം എന്നിവയാണ് പ്രധാനമായി ചെയ്‌തിരുന്നതെന്ന് ശ്രുതി പറഞ്ഞു. തടി കുറയ്‌ക്കുന്നതിനായി ധാരാളം ഫിറ്റിനസ് വീഡിയോ കാണുമായിരുന്നുവെന്നും ശ്രുതി പറഞ്ഞു. തടി കുറയ്‌ക്കാന്‍ പ്രധാനമായി വേണ്ടത് ക്ഷമയാണ്. സ്വന്തമായി തടി കുറയ്‌ക്കണമെന്ന ഉറച്ച തീരുമാനത്തിലെത്തുകയാണ് ആദ്യം വേണ്ടതെന്ന് ശ്രുതി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam