അബോർഷനു ശേഷം ഉണ്ടാകാവുന്ന 5 പ്രശ്നങ്ങൾ

Published : Oct 02, 2018, 01:38 PM ISTUpdated : Oct 02, 2018, 01:47 PM IST
അബോർഷനു ശേഷം ഉണ്ടാകാവുന്ന 5 പ്രശ്നങ്ങൾ

Synopsis

അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും തളർത്തി കളയുന്ന ഒന്നാണ്. കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകൾ ഏറെയാണ്. ഗർഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്.

അബോർഷൻ അഥവാ ഗർഭഛിദ്രം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും തളർത്തി കളയുന്ന ഒന്നാണ്. കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകൾ ഏറെയാണ്. ഗർഭഛിദ്രത്തിനു ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. ഇവയിൽ ചിലത് കൂടുതൽ അപകടം പിടിച്ചതുമാണ്. 

അമിതമായ രക്തസ്രാവം

അബോർഷൻ കഴിഞ്ഞാൽ ചിലരിൽ കണ്ട് വരുന്ന ഒന്നാണ് അമിതമായ രക്തസ്രാവം. രക്തം കട്ടയായി പോകുക, ബ്രൗൺ കളറാകുക തുടങ്ങിയവ ചിലരിൽ ഉണ്ടാകുന്നു. മൂന്ന് മുതൽ നാല് ആഴ്ച വരെ ഇത് നീണ്ടു നിൽക്കാം. ഒന്നു മുതൽ രണ്ടു മണിക്കൂറിനുള്ളിൽ രണ്ടു പ്രാവിശ്യം വരെ പാഡുകൾ മാറ്റേണ്ടതായും വരുന്നു. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. 

 സഹിക്കാനാവാത്ത വേദന

അബോർഷൻ കഴിഞ്ഞാൽ ചെറിയ രീതിയിൽ പൊതുവേ വേദന അനുഭവപ്പെടാറുണ്ട്. ചിലർക്ക് സഹിക്കാനാവാത്ത വേദന അനുഭവപ്പെടാറുണ്ട്. ആർത്തവ സമയത്ത് അനുഭവപ്പെടുന്ന വേദനയെക്കാളും കൂടുതൽ വേദന അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം. ചൂടു വെള്ളം കുടിക്കുക, ചൂടുവെള്ളം വയറിലും തരിപ്പ് അനുഭപ്പെടുന്ന സ്ഥലങ്ങളിലും വച്ച് മസാജ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ വേദനയ്ക്ക് ശമനം ഉണ്ടാകേണ്ടതാണ്.വേദനസംഹാരി കഴിക്കാതിരിക്കുക. അമിതമായി വേദന അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ഡോക്ടറിനെ കാണണം. 

അണുബാധ ഉണ്ടാകാം

അബോർഷൻ കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് ഗർഭാശയമുഖം തുറന്നിരിക്കും. സൂക്ഷിച്ചില്ലെങ്കിൽ ഒരു പക്ഷേ അണുബാധ ഉണ്ടാകാം. കഠിനമായ വേദന, യോനിയിൽ കഠിനമായ ചൊറിച്ചിൽ എന്നിവ ഉണ്ടായാൽ നിർബന്ധമായും ഡോക്ടറിനെ കാണണം.  ശരീരത്തിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ പനി തീർച്ചയായും വരാം. 

ഗർഭധാരണ ലക്ഷണങ്ങൾ

അബോർഷനു ശേഷവും ഗർഭാവസ്ഥയിലുണ്ടാകുന്ന രീതിയിലുള്ള അസ്വസ്ഥതകൾ അലട്ടിയേക്കാം.ഛർദ്ദി,ക്ഷീണം പോലുള്ളവ ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം ഉണ്ടായേക്കാം. ശരീരം തടിക്കുകയും തലകറക്കം പോലുള്ളവ അനുഭവപ്പെടുകയും ചെയ്യാം. ഈ ലക്ഷണങ്ങൾ ചിലപ്പോൾ ഒന്നോ രണ്ടോ ആഴ്ച്ച വരെ നിൽക്കാം. 

ഉത്കണ്ഠ

നവജാത ശിശു ജനിച്ച് ആദ്യത്തെ ആറാഴ്ച വരെ അനുഭവപ്പെടുന്ന അതേ അസ്വസ്ഥതകൾ അബോർഷനു ശേഷവും അനുഭവിക്കാം. ഇതു ചിലപ്പോൾ വിഷാദം, ഉത്കണ്ഠ പോലുള്ളവയിലേക്കും നയിക്കാം.  ഏറ്റവും നല്ലത്, ശരീരം ശരിയായ നിലയിൽ എത്തുന്നതുവരെ ആവശ്യമായ വിശ്രമം നൽകുക എന്നതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ഗർഭാശയ ഫൈബ്രോയിഡുകൾ ഉള്ള സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കൂടുതൽ ; പഠനം