
രാവിലെയും വെെകിട്ടും വ്യായാമം ചെയ്യുന്നവരുണ്ട്. വ്യായാമം ചെയ്തു കഴിഞ്ഞാൽ ഉടനെ വെള്ളം കുടിക്കരുത്. സ്ഥിരമായി വ്യായാമം ചെയ്യുന്നവർ ഭക്ഷണകാര്യത്തിൽ ശ്രദ്ധ കൊടുക്കണം. വ്യായാമത്തിന് തൊട്ടുമുൻപ് ആഹാരം കഴിക്കുന്നത് നല്ലതല്ല. രണ്ട് മണിക്കൂർ മുമ്പെങ്കിലും ആഹാരം കഴിക്കുക. ഈ സമയത്ത് ആപ്പിൾ, പഴങ്ങൾ, ഓട്സ് എന്നിവ തിരഞ്ഞെടുക്കാം.
കഠിന വ്യായാമം ചെയ്യുന്നവർ ശേഷം കാർബോഹൈഡ്രേറ്റ് അടങ്ങിയ ചോറ്, ചപ്പാത്തി എന്നിവ കഴിക്കണം. തവിട് നീക്കാത്ത ധാന്യങ്ങൾ, ബ്രൗൺ ബ്രെഡ് എന്നിവയും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഇവ പേശികൾക്ക് ഊർജം നൽകും. ദഹിക്കാൻ സമയം ഏറെ വേണ്ടതിനാൽ വ്യായാമത്തിന് മുമ്പ് പ്രോട്ടീനും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കരുത്. കഠിനമായി വ്യായാമം ചെയ്യുന്നവർ ശേഷം തൈര്, കൊഴുപ്പു കുറഞ്ഞ പാൽ എന്നിവ കുടിക്കുക.
പ്രോട്ടീൻ ഉറപ്പാക്കാൻ മുട്ടയുടെ വെള്ള, മുളപ്പിച്ച പയർ, കോഴിയിറച്ചി എന്നിവ കഴിക്കാം. ബദാം, ആപ്രിക്കോട്ട്, കശുവണ്ടിപ്പരിപ്പ് എന്നിവ നല്ലതാണ്. ഈന്തപ്പഴം, ഏത്തപ്പഴം , ബ്ലൂബെറി, മുന്തിരി, ഓറഞ്ച്, പൈനാപ്പിൾ, പപ്പായ, എന്നിവ വ്യായാമം ചെയ്യുന്നവർ കഴിക്കേണ്ട ഫലവർഗങ്ങളാണ്.ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam