കുട്ടിയ്ക്ക് മണ്ണ് തിന്നുന്ന ശീലമുണ്ടോ; എങ്കിൽ സൂക്ഷിക്കുക

By Web TeamFirst Published Jan 22, 2019, 2:26 PM IST
Highlights

കുട്ടികൾ മണ്ണും കല്ലും കഴിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ ആ ശീലം മാറ്റിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ കല്ല്, മണ്ണ് തുടങ്ങിയവയോട് താല്പര്യം കാട്ടുന്ന അവസ്ഥയ്ക്ക് പൈക(pica) എന്നാണ് പറയുന്നത്. ഇരുമ്പിന്റെയും മറ്റു ധാതുക്കളുടെയും കുറവുകൊണ്ടുമാണ് മണ്ണും കല്ലും കഴിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ചില കുട്ടികൾക്ക് മണ്ണും കല്ലും കഴിക്കുന്ന ശീലമുണ്ട്. കല്ല്, കരിക്കട്ട, മണ്ണ് ഇവയെല്ലാം കഴിക്കുന്ന കുട്ടികളുണ്ട്. കല്ല്, മണ്ണ് എന്നിവ കഴിക്കുന്നതിലൂടെ പലതരത്തിലുള്ള അസുഖങ്ങൾ പിടിപെടാം. കുട്ടികൾ മണ്ണും കല്ലും കഴിക്കുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ ആ ശീലം മാറ്റിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ കല്ല്, അരി, മണ്ണ് തുടങ്ങിയവയോട് താല്പര്യം കാട്ടുന്ന അവസ്ഥയ്ക്ക് പൈക(pica) എന്നാണ് പറയുന്നത്.

ഇരുമ്പിന്റെയും മറ്റു ധാതുക്കളുടെയും കുറവുകൊണ്ടുമാണ് മണ്ണും കല്ലും കഴിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. മണ്ണ് തിന്നുന്നതിന്റെ ഭാഗമായി കുട്ടികളിൽ വിരശല്യം ഉണ്ടാകാം. മണ്ണ് തിന്നുന്നത് വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാവുന്നു. രക്ഷിതാക്കൾ അതീവശ്രദ്ധ പുലർത്തി കുട്ടികളെ മണ്ണ് തിന്നുന്നതിൽ നിന്നും തടയണം.

കുട്ടിയ്ക്ക് പോഷക മൂല്യമുള്ള ഭക്ഷണം നൽകാനാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പോഷകക്കുറവുള്ള ഭക്ഷണങ്ങൾ കഴിക്കാതെ വരുമ്പോൾ കുട്ടികൾ മണ്ണും കല്ലും കഴിക്കുന്നു. ഇരുമ്പ്, സിങ്ക്, കാത്സ്യം, എന്നിവയുടെ കുറവാണ് ഇത്തരത്തിൽ കുട്ടികളെ മണ്ണ് തിന്നാൻ പ്രേരിപ്പിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.
                                   
                                                                                   

click me!