
ജീവിതശെെലി രോഗങ്ങളായ കൊളസ്ട്രോൾ, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇന്നത്തെ കാലത്ത് കൂടി വരികയാണ്. ജീവിതശെെലി രോഗങ്ങൾ വരാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് രാത്രികാലത്തെ ഭക്ഷണമാണ്. രാത്രി വളരെ വൈകി വയറ്നിറച്ച് ആഹാരം കഴിക്കുന്നരീതി ഇന്ന് മിക്കവരിലും കാണുന്നുണ്ട്. രാത്രി ഭക്ഷണം വളരെ വെെകി കഴിക്കുന്നത് ആരോഗ്യത്തിന് അത്രനല്ലതല്ല. അത് പല ആരോഗ്യപ്രശ്നങ്ങൾക്കും ജീവിതശൈലീരോഗങ്ങൾക്കും കാരണമാകും.
രാത്രി സമയങ്ങളിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അധികം കഴിക്കാതിരിക്കുക. ജീവിതശെെലിരോഗങ്ങൾ വരാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. രാത്രി ഭക്ഷണം വെെകി കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ ആഹാരം കഴിക്കാൻ ശ്രമിക്കുക. അത് പോലെ തന്നെ രാത്രി കഴിച്ച ഉടൻ കിടന്നുറങ്ങുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക.
കഴിച്ച ഉടൻ കിടന്നുറങ്ങിയാൽ പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നേരത്തെ ആഹാരം കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും. രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ ഗുണം ചെയ്യും. രാത്രി സമയങ്ങളിൽ കൊഴുപ്പും മധുരവും നിറഞ്ഞ ഭക്ഷണം കഴിച്ചാൽ കൊളസ്ട്രോൾ ഉണ്ടാവുകയും ഫാറ്റി ലിവറിന് കാരണമാകുകയും ചെയ്യും. രാത്രിയിൽ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതാണ് ഏറെ നല്ലത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam