
മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് അച്ചാറുകൾ.ഉച്ചയ്ക്ക് ഊണിന് ചോറിന്റെ കൂടെ അൽപം അച്ചാറുണ്ടെങ്കിൽ പിന്നെ വെറെയൊന്നും വേണ്ട. നാരങ്ങ, മാങ്ങ,വെളുത്തുള്ളി,കാരറ്റ്,നെല്ലിക്ക, ബീറ്റ്റൂട്ട്, ഈന്തപ്പഴം എന്നി തുടങ്ങി മീൻ പോലും അച്ചാറുകളായി ഉപയോഗിക്കുന്നു. കടകളിൽ നിന്ന് വാങ്ങുന്ന മിക്ക അച്ചാറുകളിലും വിനാഗിരി കൂടുതലായി ഉപയോഗിച്ച് വരുന്നുണ്ട്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. ഉപ്പ്, എണ്ണ, വിനാഗിരി, കടുക്, കറുവപ്പട്ട, ഗ്രാമ്പൂ തുടങ്ങി സാധനങ്ങള്‍ ബാക്ടീരിയ വളര്‍ച്ച തടയാനും രുചി കൂട്ടാനുമായി അച്ചാറുകളില്‍ ഉപയോഗിക്കുന്നു.
അച്ചാറുകള്‍ കേരളീയരുടെ വിഭവങ്ങളില്‍ ഇപ്പോള്‍ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. നാരുകളും വൈറ്റമിനുകളും മിനറലുകളുമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും കൊണ്ടാണ് മിക്ക അച്ചാറുകളും ഉണ്ടാക്കുന്നത്. ചില ആന്റി ഓക്‌സിഡന്റുകള്‍ അച്ചാറുകളില്‍ ഉണ്ടെങ്കിലും ഒന്നോ രണ്ടോ തുള്ളി അച്ചാര്‍ ആഴ്ചയില്‍ നാലോ അഞ്ചോ തവണ കഴിക്കുന്നത് ഭക്ഷണം രുചികരമാക്കാനും ചില ഗുണങ്ങള്‍ കിട്ടാനും ഉപകരിക്കും. എന്നാൽ അച്ചാറിന്റെ അമിത ഉപയോഗം ശരീരത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും.
1. അച്ചാറുകൾ ദഹനപ്രശ്‌നമുണ്ടാക്കും: അച്ചാറുകൾ കൂടുതൽ കഴിച്ചാൽ ദഹനപ്രശ്നം ഉണ്ടാക്കും. എരിവും ഉയര്‍ന്ന അസിഡിറ്റിയും വയറിലെ ആസിഡ് ഉല്‍പ്പാദനം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഗ്യാസ്‌ട്രൈറ്റിസ് ഉള്ളവര്‍ അച്ചാറുകള്‍ മിതമായേ ഉപയോഗിക്കാന്‍ പാടുള്ളൂ.
2. രക്തസമ്മര്‍ദം: അമിതമായി അച്ചാര്‍ ഉപയോഗിച്ചാല്‍ ചിലരില്‍ താല്‍ക്കാലികമായി രക്തസമ്മര്‍ദം കൂടുന്നതായും കണ്ടുവരുന്നുണ്ട്. അച്ചാര്‍ അളവില്‍ കൂടുതല്‍ കഴിക്കുന്നത് വൃക്കയുടെ അധ്വാനഭാരം കൂട്ടുന്നു. വൃക്കയുടെ പ്രാഥമിക ധര്‍മം ശരീരത്തിന്റെ അരിപ്പയായി പ്രവര്‍ത്തിക്കുക എന്നതാണ്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നിലനിര്‍ത്തി ആവശ്യമില്ലാത്തവയെ പുറന്തള്ളുന്നത് ഈ പ്രക്രിയ വഴിയാണ്. അച്ചാറിലെ ഉപ്പിന്റെ അമിത സ്വാധീനം മൂലം രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ വേണ്ടി കിഡ്‌നി പ്രവര്‍ത്തിച്ചു തുടങ്ങുകയും അങ്ങനെ കിഡ്‌നിയുടെ അധ്വാനഭാരം കൂടുകയും ചെയ്യുന്നു. അതിനാല്‍ കിഡ്‌നി രോഗം ഉള്ളവരും ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരമേ അച്ചാര്‍ ഉപയോഗിക്കാവൂ.
3. കൊളസ്‌ട്രോള്‍: അച്ചാര്‍ അമിതമായി ഉപയോഗിച്ചാൽ കൊളസ്ട്രോൾ കൂടാം. അച്ചാർ കൂടുതൽ കഴിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ട്.
4. ഗർഭിണികൾ അച്ചാർ ഉപയോഗിക്കരുത്: ഗർഭിണികൾക്ക് അച്ചാർ വലിയ ഇഷ്ടമുള്ള ഒന്നാണ്. ചിലര്‍ മോണിങ് സിക്ക്‌നസ് മാറ്റാനും അച്ചാര്‍ ഉപയോഗിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ സോഡിയം കൂടുന്നത് കുട്ടിയുടെ വളര്‍ച്ചയെ സ്വാധീനിക്കും. സ്ഥിരമായി അമിതമായി അച്ചാര്‍ കഴിക്കുന്നത് സോഡിയം ധാരാളമായി ശരീരത്തില്‍ ചെല്ലാന്‍ കാരണമാകും. അതിനാല്‍ ഗര്‍ഭിണികള്‍ അച്ചാര്‍ മിതമായി ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam