ഉറക്കത്തില്‍ കാണാറുള്ള സ്വപ്‌നങ്ങള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലേ; എങ്കിൽ കാരണം ഇതാണ്

By Web TeamFirst Published Oct 14, 2018, 2:51 PM IST
Highlights

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും കാണില്ല. ചിലർക്ക് ഉറക്കത്തിൽ കണ്ട സ്വപ്നം ഒാർത്തെടുക്കാനാകും. എന്നാൽ മറ്റു ചിലർക്ക് അത് ഒാർത്തെടുക്കാനാവില്ല. എന്ത് കൊണ്ടായിരിക്കും ഇങ്ങനെ?.

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരും കാണില്ല. ചിലർക്ക് ഉറക്കത്തിൽ കണ്ട സ്വപ്നം ഒാർത്തെടുക്കാനാകും. എന്നാൽ മറ്റു ചിലർക്ക് അത് ഒാർത്തെടുക്കാനാവില്ല. എന്ത് കൊണ്ടായിരിക്കും ഇങ്ങനെ. ഉറക്കത്തിൽ കാണുന്ന സ്വപ്നങ്ങൾ ഓർത്തിരിക്കുന്നതിനും മറന്നുപോകുന്നതിനും ഓരോ കാരണങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് 41 പേരിൽ പഠനം നടത്തുകയായിരുന്നു.

 പകുതിയോളം ആളുകൾക്ക് അവരുടെ സ്വപ്നങ്ങൾ ഓർത്തെടുക്കാൻ കഴിയുന്നതായി  പഠനത്തിൽ കണ്ടെത്തി. എന്നാൽ ബാക്കി പകുതി പേർക്ക് എന്തു സ്വപ്നമാണ് കണ്ടതെന്ന് ഒാർത്തെടുക്കാൻ പറ്റുന്നില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഒാർത്തെടുക്കാൻ കഴിയുന്ന വിഭാ​ഗത്തിന് ആഴ്ച്ചയിൽ 5 തവണ കണ്ട സ്വപ്നങ്ങൾ ഒാർമയിൽ വരുന്നുണ്ട്. എന്നാൽ ഒാർത്തെടുക്കാൻ കഴിയാത്ത മറ്റ് ഒരു വിഭാ​ഗത്തിന് കണ്ട ഒരു സ്വപ്നം പോലും ഒാർത്തെടുക്കാനാവുന്നില്ല.

 റാപ്പിഡ് ഐ മൂമെന്റ് സ്ലീപ്പിൽ കൂടുതൽ സജ്ജീവമായിരിക്കുന്നവരാണ് സ്വപ്നങ്ങൾ കൂടുതലായി ഓർത്തെടുത്തതെന്ന് പഠനത്തിൽ പറയുന്നു. ഏറ്റവും ഉജ്ജലവും ആശ്ചര്യപ്പെടുത്തുന്നതുമായ സ്വപ്നങ്ങൾ കാണുന്നത് ഈ ഉറക്കത്തിലായിരിക്കുമെന്നും പഠനത്തിൽ പറയുന്നു. തീവ്രമായി ഉറങ്ങുന്ന സമയത്ത് കാണുന്ന സ്വപ്നങ്ങൾ ഓർത്തിരിക്കാൻ കഴിയാറില്ല. ഉറക്കത്തിൽ നിന്ന് ഉണർന്നു വരുന്ന സമയങ്ങളിൽ കാണുന്ന സ്വപ്നങ്ങളാണു കൂടുതൽ ഒാർത്തിരിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

click me!