ഉറങ്ങി എഴുന്നേറ്റാലും നിങ്ങൾ ക്ഷീണിതരാണോ? കാരണങ്ങൾ ഇവയാകാം

Published : Jan 31, 2018, 01:39 PM ISTUpdated : Oct 05, 2018, 01:44 AM IST
ഉറങ്ങി എഴുന്നേറ്റാലും നിങ്ങൾ ക്ഷീണിതരാണോ? കാരണങ്ങൾ ഇവയാകാം

Synopsis

നന്നായി രാത്രി ഉറങ്ങിയിട്ടും നിങ്ങൾക്ക്​ മയക്കവും ക്ഷീണവും അനുഭവപ്പെടാറുണ്ടോ? ഒരു ശല്യവുമില്ലാതെ രാത്രിയിൽ നന്നായി ഉറങ്ങാനുള്ള പ്രവണത എല്ലാവരിലുമുണ്ടാകാറുണ്ട്​. ഇങ്ങനെ ഉറങ്ങി എഴുന്നേറ്റാലും ക്ഷീണിതരായി തന്നെ തുടരുന്നത്​ നല്ല ലക്ഷണമല്ല. എന്താണ്​ ഉറക്കത്തെ ഇ​ങ്ങനെ താറുമാറാക്കുന്നതെന്ന്​ ചിന്തിച്ചിട്ടുണ്ടോ? 

സയൻസ്​ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മസ്​തിഷ്​കം​ അതുല്യമായ സ്വയം വൃത്തിയാക്കൽ പ്രക്രിയ നടത്തുന്നുവെന്നും ഇതാണ്​ ഉറക്കസമയത്ത്​ നടക്കുന്നതെന്നും പറയുന്നു. നാഡിവ്യൂഹവുമായി ബന്ധപ്പെട്ട്​ സംഭവിക്കുന്ന അൽഷിമേഴ്​സ്​, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾക്ക്​ വഴിവെക്കാവുന്ന വിഷാംശങ്ങളെയാണ്​ ഇൗ ഘട്ടത്തിൽ മസ്​തിഷ്​ക്കം പുറന്തള്ളുന്നത്​. ഇതാണ്​ രാത്രിയിലെ ഗാഢമായ നിദ്രയുടെ അടിസ്​ഥാനവും ഗാഢനിദ്രക്ക്​ ശേഷവും നിങ്ങൾ ഉറക്കം തൂങ്ങി നിൽക്കുന്നുവെങ്കിൽ കാരണം ഇവയാകം: 

നിങ്ങളുടെ ശരീരത്തിൽ വെള്ളത്തിന്‍റെ അംശം കുറഞ്ഞിരിക്കുന്നത്​ ക്ഷീണത്തോടെയുള്ള ഉറക്കം തൂങ്ങുന്ന അവസ്​ഥക്ക്​  കാരണമാകാം. ആവശ്യമായ അളവിൽ വെള്ളം കുടിച്ചില്ലെങ്കിൽ രക്​തസമ്മർദം കുറയും. മസ്​തിഷ്​കത്തിലേക്ക്​ ഒാക്​സിജന്‍റെ കൈമാറ്റ അളവും കുറയും. ഇത്​ അടുത്ത ദിവസം നിങ്ങളിൽ ക്ഷീണം തോന്നിപ്പിക്കും. കിടക്കാൻ പോകുന്നതിന്​ മുമ്പ്​ എന്നതിന്​ പകരം ദിവസം മുഴുവനായി ആവശ്യമായ തോതിൽ വെള്ളം ശരീരത്തിൽ എത്തിക്കാൻ ശ്രദ്ധിക്കണം.  

മദ്യപാന ശീലം നിങ്ങളെ ക്ഷീണിതനായി നിർത്താൻ വഴിവെക്കും. മദ്യം കഴിക്കുന്നത്​ നിങ്ങൾക്ക്​ കൂടുതൽ ഉറങ്ങാൻ വഴിയൊരുക്കും. എന്നാൽ അതോടൊപ്പം നിങ്ങളുടെ ശരീരത്തിലെ ജലാംശം കുറയുകയും ചെയ്യും. മദ്യത്തിലെ രാസപദാർഥങ്ങൾ നിങ്ങളുടെ ഉറക്കചക്രത്തെ തടസപ്പെടുത്തുകയും ചെയ്യും. മദ്യപാനം, പ്രത്യേകിച്ചും രാത്രിയിലേത്​ കർശനമായി നിയന്ത്രിച്ചില്ലെങ്കിൽ അതിന്​ നിങ്ങളുടെ ശരീരം വില നൽകേണ്ടിവരും. 
 

ശരീരത്തെ നിയന്ത്രിക്കുന്നതിൽ ധാതുക്കൾക്ക്​ പ്രധാന പങ്കുണ്ട്​. രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ചുനിർത്തുന്നതിലും പേശികളുടെ ആരോഗ്യത്തിലും ധാതുക്കൾക്ക്​ പ്രധാന പങ്കുണ്ട്​. ഇവയുടെ അഭാവവും നിങ്ങളെ ക്ഷീണിതരാക്കി നിർത്തും. ഇലക്കറികൾ കൂടുതലായി കഴിച്ച്​ ഇൗ പ്രശ്​നത്തെ മറികടക്കാൻ കഴിയും. 

ഉറക്കത്തെ സഹായിക്കുന്ന ഹോർമോണ ആണ്​ മെ​ലടോണിൻ. ഇത്​ സെറടോണിൻ എന്ന രാസവസ്​തുവുമായി ബന്ധപ്പെട്ടുകിടക്കുന്നു. വയറ്റിൽ നടക്കുന്ന ദഹന പ്രക്രിയയാണ്​ ഇവയുടെ ഉൽപ്പാദനം നിയന്ത്രിക്കുന്നത്​. സെറടോണിൻ നന്നായി ഉൽപ്പാദിപ്പിക്കപ്പെടു​മ്പോള്‍ നിങ്ങൾക്ക്​ നല്ല ഉറക്കം ലഭിക്കും. അതിനാൽ നിങ്ങളുടെ ദഹന വ്യവസ്​ഥ ആരോഗ്യവത്താണെന്ന്​ ഉറപ്പുവരുത്തുക. ഫൈബർ അംശമുള്ള ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തുന്നത്​ ഇതിന്​ സഹായകമാണ്​. 

ശാരീരികമായുള്ള അനാരോഗ്യവും ഉറക്കം കഴിഞ്ഞുള്ള ക്ഷീണത്തിന്​ കാരണമാകാറുണ്ട്​. തൈറോഡ്​ പ്രശ്​നം, ഇരുമ്പിന്‍റെ അംശത്തി​ന്‍റെ കുറവ്​, പ്രമേഹം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം പ്രശ്​നങ്ങൾ നേരിടുന്നവർ ഡോക്​ടറെ സമീപിക്കാൻ വൈകരുത്​.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

Christmas 2025 : വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പ്ലം കേക്ക്
കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ