പുസ്തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലത്, കാരണം

Published : Sep 06, 2018, 10:51 PM ISTUpdated : Sep 10, 2018, 03:27 AM IST
പുസ്തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലത്, കാരണം

Synopsis

ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നിരവധി ​​ഗുണങ്ങളാണുള്ളത്. ഒാർമ്മശക്തി കൂട്ടാനും, കാഴ്ച്ച ശക്തി വർദ്ധിക്കാനുമെല്ലാം ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. പലർക്കുമുള്ള സംശയമാണ് പുസ്തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കാമോ എന്നത്. പുസ്തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നിരവധി ​​ഗുണങ്ങളാണുള്ളത്. ഒാർമ്മശക്തി കൂട്ടാനും,കാഴ്ച്ച ശക്തി വർദ്ധിക്കാനുമെല്ലാം ചോക്ലേറ്റ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. പലർക്കുമുള്ള സംശയമാണ് പുസ്തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കാമോ എന്നത്. പുസ്തകം വായിക്കുമ്പോൾ ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 

1. കാലിയായ ചോക്ലേറ്റ് കവറുകൾ ബുക്കുകൾക്ക് അടയാളം വയ്ക്കാനായി ഉപയോഗിക്കാം. അവ മടക്കിയോ ലാമിനേറ്റ് ചെയ്‌തോ ഉപയോഗിക്കാം. പക്ഷേ, ഇതിനായി ആദ്യം ചോക്ലേറ്റുകൾ കഴിക്കണം.

 2. എപ്പോഴെങ്കിലും പുസ്തകം വായിക്കാനെടുത്തിട്ട് എവിടെയെങ്കിലും ഏതെങ്കിലും ഭാഗം മറന്നു പോയാൽ എന്തു ചെയ്യും. അങ്ങനെ തോന്നിയിട്ടുണ്ടോ? ശാസ്ത്രജ്ഞർ പറയുന്നത് ചോക്ലേറ്റുകൾ ഓർമശക്തി കുറയുന്നത് തടയുമെന്നാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ അധ്യായത്തിൽ എന്താണ് സംഭവിച്ചതെന്ന് ഓർത്തുവയ്ക്കാൻ സാധിക്കും.

 3. അൽപം കടുകട്ടിയായ വിഷയമുള്ള പുസ്തകമാണ് വായിക്കുന്നതെങ്കിൽ വളരെ പെട്ടെന്ന് മടുക്കുക സ്വാഭാവികമാണ്. അങ്ങനെ എങ്കിൽ ഓരോ അധ്യായവും കഴിയുന്നതിനനുസരിച്ച് ഒരു ചോക്ലേറ്റ് കഴിച്ചു നോക്കൂ. അപ്പോൾ ഒരു ഉഷാർ വരും. 

4. അൽപം സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് ഇരുന്നു പുസ്തകം വായിക്കുന്നത് നല്ലതാണ്. പക്ഷേ, ചിലപ്പോൾ ഇത്തരത്തിൽ പുസ്തകം വായിക്കുന്നത് ചർമത്തിന് ദോഷം ചെയ്‌തേക്കാം. സൂര്യപ്രകാശം ചർമത്തിന് ദോഷം ചെയ്യും. എങ്കിൽ ഒരു ഡാർക് ചോക്ലേറ്റ് ഈ അവസരത്തിൽ കഴിച്ചാൽ ചർമത്തെ സംരക്ഷിക്കാം.

5. ചോക്ലേറ്റ് കാഴ്ചശക്തി വർധിപ്പിക്കും. രാത്രി വൈകുവോളം വായിക്കുന്നതും കഠിനമായ ജോലി കഴിഞ്ഞ വന്നതിനു ശേഷവും പുസ്തകം വായിക്കുന്നത് കണ്ണിന് കാര്യമായ രീതിയിൽ ദോഷം ചെയ്യും. അതുകൊണ്ടു തന്നെ വായിക്കുന്നതിനിടയിൽ ചോക്ലേറ്റ് കഴിക്കുന്നത് കണ്ണിന്റെ കാഴ്ചശക്തി വർദ്ധിക്കും.

6. ചോക്ലേറ്റിനെ കുറിച്ചുള്ള പുസ്തകമാണ് വായിക്കുന്നതെങ്കിൽ അതിനൊപ്പം ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. അത് പുസ്തകത്തിലെ ഉള്ളടക്കത്തോട് കൂടുതൽ ഇഴചേരുവാൻ സഹായിക്കുകയും ചെയ്യും. ഒരു ത്രീഡി സിനിമ ത്രീഡി ഗ്ലാസ് വച്ചു കാണുന്ന അതേ ഫലം.

7. ചോക്ലേറ്റിൽ ഫിനയ്‌ലെതിലാമിൻ എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് എൻഡോർഫിനുകൾ പുറപ്പെടുവിക്കാൻ തലച്ചോറിനെ പ്രേരിപ്പിക്കുന്നു.  ചോക്ലേറ്റ് നല്ല ഉന്മേഷം തോന്നുകയും ചെയ്യും.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!