
കുഞ്ഞുങ്ങളെ അകറ്റി നിർത്തി സ്വന്തം ജോലിയിൽ വ്യാപൃതരാകുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കുക, അത് നിങ്ങളുടെ കുട്ടികളുടെ മാനസിക വളർച്ചയെയും ആശയ വിനിമയ ശേഷിയെയും ബാധിക്കും. കുഞ്ഞുങ്ങളുമായുള്ള കണ്ണിമ ബന്ധം വർധിപ്പിക്കുന്നത് കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കുന്നതിനും ആശയവിനിമയ ശേഷി വർധിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ.
കുഞ്ഞുങ്ങളെ ലാളിക്കുന്നതും അവരുമായി സംസാരിക്കുന്നതും അവരുടെ മസ്തിഷ്ക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. കാംബ്രിഡ്സ് സർവകലാശാലയിലെ വിക്ടോറിയ ലിയോങ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. നാഷനൽ അക്കാദമി ഒാഫ് സയൻസിന്റെ പ്രൊസീഡിങ്സിൽ ആണ് പഠനം പ്രസിദ്ധീകരിച്ചത്. പ്രായപൂർത്തിയായ ആളും കുഞ്ഞും തമ്മിലുള്ള ബന്ധവും അതുവഴിയുണ്ടാകുന്ന മസ്തിഷ്കതരംഗ വ്യത്യാസവും പഠനവിധേയമാക്കിയത്.
പ്രായപൂർത്തിയായ ഒരാളും കുഞ്ഞും തമ്മിലുള്ള ആശയവിനിമയം അവരുടെ ഗ്രാഹ്യശേഷി വർധിപ്പിക്കും. ഇത് കുഞ്ഞുങ്ങളെ കൂടുതൽ അടുപ്പിക്കുകയും സമകാലികത്വത്തിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. കുട്ടികളിൽ ഇത് സംസാരശേഷിയും വർധിപ്പിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam