
വിമാനയാത്രയ്‌ക്കിടയിൽ ധാരാളം വെള്ളം കുടിക്കണമെന്നാണ് പറയാറുള്ളത്. വിമാനത്തിലെ അമിത മര്‍ദ്ദം, പെട്ടെന്നുള്ള നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നത് കൊണ്ടാണ് ഇത്. എന്നാൽ എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പടെ വിമാനത്തിലെ ജീവനക്കാര്‍ വിമാനത്തിനുള്ളില്‍വെച്ച് വെള്ളമോ ചായയോ കോഫിയോ കുടിക്കാറില്ല. എന്തുകൊണ്ടാണ് അവര്‍ തുള്ളി വെള്ളം പോലും കുടിക്കാത്തതെന്ന് അറിയാമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഒരു എയര്‍ഹോസ്റ്റസ് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ലോകത്തെ വിമാനങ്ങളിലെ ശുചിത്വം സംബന്ധിച്ച് 2013ല്‍ ഒരു ആഗോള ഏജന്‍സി നടത്തിയ പഠനത്തില്‍, ഞെട്ടിക്കുന്ന വിവരങ്ങളാണ് വ്യക്തമായത്. വിമാനത്തിൽ കുടിക്കാനും ചായ, കോഫി എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്ന വെള്ളത്തിലെ കോളിഫോം ബാക്‌ടീരിയയുടെ അളവ് വളരെ ഉയര്‍ന്നതാണെന്നാണ് പഠനത്തില്‍ വ്യക്തമായത്. ലോകത്തെ പ്രമുഖ എയര്‍ലൈനുകളിലെല്ലാം ഇതാണ് സ്ഥിതി. ഈ പഠനറിപ്പോര്‍ട്ട് പുറത്തുവന്നശേഷം വിമാനജീവനക്കാര്‍ കുടിക്കാന്‍ ആ വെള്ളം ഉപയോഗിക്കാറില്ല. വിമാനം യാത്രതിരിക്കുന്നതിന് മുമ്പ് എയര്‍പോര്‍ട്ടില്‍നിന്ന് കുടിക്കാനുള്ള വെള്ളവും ചായ, കോഫി എന്നിവ വാങ്ങിസൂക്ഷിക്കുകയാണ് ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam