ഭാര്യ കഴിക്കാന്‍ തരുന്നത് ലഡ്ഡു മാത്രം; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

Published : Aug 20, 2019, 02:13 PM ISTUpdated : Aug 20, 2019, 02:17 PM IST
ഭാര്യ കഴിക്കാന്‍ തരുന്നത് ലഡ്ഡു മാത്രം; വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ്

Synopsis

രാവിലെയും വൈകുന്നേരവും നാല് ലഡ്ഡു വീതമാണ് ഭാര്യ ഭക്ഷണമായി ഭര്‍ത്താവിന് നല്‍കുന്നത്. 

മീററ്റ്: ഭാര്യ കഴിക്കാന്‍ തരുന്നത് ലഡ്ഡു മാത്രമാണന്നും വിവാഹബന്ധം വേര്‍പെടുത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. യുവാവ് കുടുംബകോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. 

"രാവിലെയും വൈകുന്നേരവും നാല് ലഡ്ഡു വീതമാണ് ഭാര്യ കഴിക്കാനായി തരുന്നത്. മറ്റൊന്നും കഴിക്കാന്‍ സമ്മതിക്കുന്നുമില്ല. ഏതോ വ്യാജ മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരമാണിങ്ങനെ ചെയ്യുന്നത്". സഹികെട്ടാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും യുവാവ് കുടംബകോടതിയില്‍ വ്യക്തമാക്കി.

പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്. ലഡ്ഡു ഭര്‍ത്താവിന് ആരോഗ്യം നല്‍കുമെന്നാണ് യുവതിയുടെ പ്രതികരണമെന്നും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഒരുങ്ങുന്നില്ലെന്നും കോടതി നിയോഗിച്ച കൗണ്‍സിലര്‍ വ്യക്തമാക്കുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ചൂടുകാലത്ത് എസി ഇല്ലാതെ വീട് തണുപ്പിക്കാം; ഇതാ ചില പൊടിക്കൈകൾ
ഒമേഗ 3 അടങ്ങിയ ഈ ഭക്ഷണങ്ങൾ ഹൃദയത്തെ സംരക്ഷിക്കും