
സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരം ബന്ധമാണ് ദാമ്പത്യത്തിന്‍റെ അടിസ്ഥാനം. എന്നാല്‍ ലക്ഷണശാസത്രത്തിലും ദാമ്പത്യത്തില്‍ പങ്കുണ്ടോ, ഉണ്ടെന്നാണ് വിസ്പര്‍ ലൈഫ് മാഗസിനിലെ ഒരു ലേഖനത്തില്‍ പറയുന്നത്. ലോകത്തിലെ വിവിധ നാടോടി കഥകളിലും പുരാണങ്ങളില്‍ നിന്നുമാണ് ഈ കണ്ടെത്തലുകള്‍. ഇന്ത്യയിലെ പുരാണങ്ങളില്‍ നിന്ന് പോലും ചില നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു ഈ ലേഖനം. ഈ ലക്ഷണങ്ങളുള്ള സ്ത്രീകള്‍ക്കൊപ്പമുള്ള ജീവിതം എങ്ങനെയായിരിക്കും എന്നാണ് വിസ്പര്‍ പറയുന്നത്.
വട്ടമുഖവും വലത്തോട്ട് അല്‍പ്പം ഉയര്‍ന്നു നില്‍ക്കുന്ന പൊക്കിളുമുള്ള സ്ത്രീ ഭാഗ്യവതിയായിരിക്കും, ഇവര്‍ പ്രശസ്തമായ ജീവിതം നയിക്കുമെന്നു വിഷ്ണുപുരാണം പറയുന്നു.
താമരയിതളുകള്‍ പോലെ മൃദുലമായ വിരലുകളും തിളങ്ങുന്ന ചര്‍മ്മവുമുള്ള സ്ത്രീ വിനയമുള്ളവളയിരിക്കും.
വട്ടത്തില്‍ അല്‍പ്പം തുറിച്ചിരിക്കുന്ന കണ്ണുകളുള്ള വരണ്ട മുടിയുള്ള സ്ത്രീ ചെറുപ്രായത്തില്‍ തന്നെ വിധവയാകുമെന്ന് യവന നടോടി ചൊല്ല്
ചന്ദ്രനെപ്പോലെ വട്ടമുഖമുള്ള സ്ത്രീ സന്തോഷരമായ ജീവിതം നയിക്കുമെന്ന് വിഷ്ണു പുരാണം പറയുന്നു.
കൈത്തലത്തില്‍ നിറയേ രേഖകളും വരകളുമുള്ള സ്ത്രീയുടെ ജീവിതം കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞതായിരിക്കും എന്നാണ് ദക്ഷിണ അമേരിക്കന്‍ നടോടി വിശ്വാസം.
പിങ്ക് നിറത്തില്‍ കൈ തലത്തില്‍ രേഖകളുള്ള സ്ത്രീ ജീവിത വിജയം നേടും. എന്നാല്‍ രേഖകള്‍ കറുത്ത നിറമാണെങ്കില്‍ കഷ്ടപ്പാടാണു ഫലം. വട്ടത്തിലുള്ള പൊക്കിളിനു ചുറ്റും രോമം ഉണ്ടെങ്കില്‍ കഷ്ടപ്പാടും ദാരിദ്ര്യം ഉണ്ടാകുമെന്ന് മംഗോളിയന്‍ ജനതയുടെ വിശ്വാസം
മനോഹരമായ വിടര്‍ന്ന കണ്ണുകളും മൃദുവായ ചര്‍മ്മവും ഉള്ള സ്ത്രീയുടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam