സ്ത്രീകള്‍ മദ്യപിച്ചാല്‍ എന്ത് സംഭവിക്കും?

Published : Feb 26, 2018, 08:25 PM ISTUpdated : Oct 04, 2018, 07:24 PM IST
സ്ത്രീകള്‍ മദ്യപിച്ചാല്‍ എന്ത് സംഭവിക്കും?

Synopsis

സ്ത്രീകള്‍ മദ്യപിച്ചാല്‍ എന്താണ് സംഭവിക്കുക? 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം’ എന്ന പതിവ്​ പല്ലവി ആവര്‍ത്തിക്കുന്നില്ല. എന്നാല്‍ സ്ത്രീകളില്‍ അമിത മദ്യപാനം ഉണ്ടെങ്കില്‍ പലതരത്തലിളള രോഗങ്ങള്‍ വരാനുളള സാധ്യതയുണ്ട്. കരള്‍ രോഗം മാത്രമല്ല ഹൃദയാഘാതവും മസ്‌തിഷ്‌ക്കാഘാതവും മറവിയും എന്തിന് ക്യാന്‍സര്‍ പോലും വരാനുളള സാധ്യതയുണ്ട്. 

അമിതമായി മദ്യപിക്കുമ്പോള്‍ അത് ഹൃദയത്തെ ബാധിക്കും. തുടര്‍ന്ന് ഹൃദയാഘാതവും മസ്‌തിഷ്‌ക്കാഘാതവും സംഭവിക്കാനുളള സാധ്യത കൂടുതലാണ്.  അതുപോലെ തന്നെ മദ്യപാനം ക്യാന്‍സറിന് കാരണമാകുമോ എന്നതു സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപാനം ക്യാന്‍സറിന് കാരണമാകുമെന്നു തന്നെയാണ് ഭൂരിഭാഗം പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.  മദ്യപാനം, ഏഴുതരം ക്യാന്‍സറുകള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വ്വകലാശാലയിലെ ജെന്നി കോണോറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഏഴുതരം ക്യാന്‍സറുകള്‍ മദ്യപാനം മൂലം ഉണ്ടാകുന്നതായി കണ്ടെത്തിയത്. 

വളരെ കുറഞ്ഞ അളവില്‍ മദ്യപിക്കുന്നവര്‍ക്കും ക്യാന്‍സര്‍ പിടികൂടുമെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വായ്, തൊണ്ട, ശ്വാസനാളം, അന്നനാളം, കരള്‍, കുടല്‍, മലദ്വാരം, സ്‌തനം എന്നിവയില്‍ ക്യാന്‍സറുണ്ടാക്കാന്‍ മദ്യപാനത്തിന് സാധിക്കും. 2012ല്‍ അഞ്ചു ലക്ഷണത്തോളം ക്യാന്‍സര്‍ മരണങ്ങളില്‍ വില്ലനായത് മദ്യപാനമാണ്. അതായത്, ലോകത്താകമാനമുള്ള ക്യാന്‍സര്‍ മരണങ്ങളില്‍ 5.8 ശതമാനം മദ്യപാനം മൂലമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അതുപോലെ തന്നെ അമിതമദ്യപാനം മറവിരോഗത്തിന്  കാരണമാകാം. കടുത്ത മദ്യപാനികൾക്ക് മറവി രോഗത്തിനുള്ള സാധ്യത കൂടുതൽ ആണെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മദ്യപാനം മൂലം ആശുപത്രി വാസം വരെ വേണ്ടി വന്ന കടുത്ത മദ്യപാനികളിലായിരുന്നു പഠനം. 65 വയസ്സ് ആകും മുൻപേ 57,000 പേരാണ് മറവി രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയത്. ഇതിൽ 57 ശതമാനം പേരും അമിത മദ്യപാനികളായിരുന്നു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

Christmas 2025 : വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പ്ലം കേക്ക്
കുട്ടികളിലെ യൂറിനറി ഇൻഫെ​ക്ഷൻ ; പ്രധാനപ്പെട്ട 10 ലക്ഷണങ്ങൾ