
ഏത് ജോലിക്കും അതിന്റെതായ പ്രയാസമുണ്ടാകും. അത് പോലെ തന്നെയാണ് ജോലിഭാരവും. ജോലിഭാരം കൂടുന്നത് പൊതുവെ ടെൻഷനുണ്ടാക്കുമെന്നാണ് സത്യം. എന്നാൽ ആ ടെൻഷൻ ആയുസ് എടുത്താൽ എങ്ങനെയിരിക്കും. ജോലിയിലെ അമിതമായ ടെൻഷൻ പുരുഷന്മാരുടെ ആയുസ്സ് കുറയ്ക്കുമെന്ന് പഠനം.
നല്ല ആഹാരശീലങ്ങളും ക്യത്യമായ വ്യായാമവും ഉണ്ടെങ്കിൽ ആയുസ് വർദ്ധിക്കും. പുരുഷന്മാരിലെ ജോലിയുടെ സമ്മർദത്തെ കുറിച്ചാണ് പഠനം നടത്തിയത്. ജോലി സ്ഥലത്തെ അമിതമായ ടെൻഷനും ജോലി ഭാരവും പുരുഷന്മാരുടെ അകാലമരണത്തിനു കാരണമായേക്കാം എന്നാണു പഠനത്തിൽ പറയുന്നത്. 68 ശതമാനമാണ് ഇവർക്ക് ഇതിനുള്ള സാധ്യത.
പുരുഷന്മാരിലെ ഹൃദ്രോഗസാധ്യതയും ജോലിയുടെ സമ്മർദവും തമ്മിൽ അടുത്ത ബന്ധമാണുള്ളതെന്നും പഠനത്തിൽ പറയുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. പുരുഷന്മാരിൽ പക്ഷാഘാതം, പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.
ടാർഗറ്റ് അടിസ്ഥാനത്തിലുള്ള ജോലി ചെയ്യുന്ന പുരുഷന്മാർക്കാണ് ഈ ടെൻഷൻ ഏറ്റവുമധികമെന്നും പഠനത്തിൽ പറയുന്നു. പുരുഷന്മാർ ജോലിയിലെ സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam