കാഴ്ചകളില്ലാത്ത ലോകത്തും കാഴ്ചകളുണ്ട്, യാങ് പറഞ്ഞു തരും

Published : Oct 26, 2018, 07:42 PM IST
കാഴ്ചകളില്ലാത്ത ലോകത്തും കാഴ്ചകളുണ്ട്, യാങ് പറഞ്ഞു തരും

Synopsis

കഠിനമായി പരിശ്രമിച്ചാൽ ഏത് സ്വപ്നവും സത്യമാകുമെന്നാണ് ചൈനീസ് കൗമാരക്കാരി യാങ് ഹോങ് തെളിയിക്കുന്നത്. അന്ധയായ റേഡിയോ അവതാരക ആണ് യാങ്. അവളുടെ കഥയാണിത്.

ബീജിങ്: കഠിനമായി പരിശ്രമിച്ചാൽ ഏത് സ്വപ്നവും സത്യമാകുമെന്നാണ് ചൈനീസ് കൗമാരക്കാരി യാങ് ഹോങ് തെളിയിക്കുന്നത്. അന്ധയായ റേഡിയോ അവതാരക ആണ് യാങ്. അവളുടെ കഥയാണിത്.

കാഴ്ചകൾ ഇല്ലാത്ത ലോകത്താണ് യാങ് പിറന്നു വീണത്. എത്ര ചികിൽസിച്ചാലും ഫലം ഇല്ലെന്ന് ഡോക്ടർമാർ വിധി എഴുതി. പക്ഷേ അവൾ തകർന്നില്ല. പ്ലസ് ടു പഠന ശേഷം ഒരു സലൂണിൽ മസാജ് അസിസ്റ്റന്റ് ആയി ജീവിതം തുടങ്ങി. പക്ഷെ യാങ്ങിന്റെ സ്വപ്നം മസാജ് പാർലറിന്റെ നാല് ചുവരിൽ ഒതുങ്ങുന്നത് ആയിരുന്നില്ല. ഒരു റേഡിയോ അവതാരക എന്ന ലക്ഷ്യത്തിനു ദൂരം ഏറെ ഉണ്ടെങ്കിലും യാങ് മുന്നോട്ട് പോയി.

സലൂണിലെ ജോലിയുടെ ഇടവേളകളിൽ അവതാരക ജോലി പഠിച്ചു. സ്ക്രിപ്റ്റ് ബ്രൈൽ ലിപിയിൽ ആക്കി മാറ്റി. അങ്ങിനെ. യാങ് ഇന്ന് ചൈനയിലെ ഒരു ഓൺ ലൈൻ റേഡിയോയിൽ ജോലി ചെയ്യുന്നു. കാണാത്ത ലോകത്തെ കാഴ്ച കളും സ്വപ്‌നങ്ങളും പങ്ക് വെക്കുന്നു. 

PREV
click me!

Recommended Stories

കോൾഡ് പ്ലേ കിസ് കാം വിവാദം: ‘6 മാസത്തിന് ശേഷവും ജോലിയില്ല, നിരന്തരമായി വധഭീഷണി’, തുറന്ന് പറച്ചിലുമായി ക്രിസ്റ്റീൻ കാബോട്ട്
പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു