Latest Videos

ആര്‍ത്തവ രോഗങ്ങള്‍ക്ക് പരിഹാരവുമായി യോഗമുറ

By Web DeskFirst Published Sep 28, 2017, 4:00 PM IST
Highlights

പശ്ചിമോത്താസനം

കാലുകൾ ചേർത്ത് വെച്ച് കൈകൾ ഇരു വശങ്ങളിലായി നിവർന്നിരിക്കുക സ്ഥിതി എന്ന് പറയുന്ന ഈ നിലയിൽ ഇരുന്നു കൊണ്ടാണ് പശ്ചിമോത്താസനം ആരംഭിക്കുന്നത്. ആദ്യമായി ശ്വാസം ഉള്ളിലേക്ക് വലിച്ചു ഇരുകൈകളും മുകളിലേക്ക് ഉയർത്തുക. ശ്വാസം പുറത്ത്‌ വിടുന്നതോടുകൂടി മുന്നോട്ടു വളഞ്ഞു കാൽമുട്ടുകൾ മടങ്ങാതെ നെറ്റി കാൽമുട്ടുകളിൽ സ്പർശിക്കുക. അതോടൊപ്പം വലതുകൈ വലതുകാലിന്റെയും ഇടതുകൈ ഇടതുകാലിന്റെയും പെരുവിരലുകളിൽ പിടിക്കുക. ഈ നിലയിൽ 10 മുതൽ 25 തവണ വരെ ദീർഘമായി ശ്വാസോച്ഛാസം ചെയ്യാം.

പിന്നീട് ശ്വാസം ഉള്ളിലേക്ക് വലിച്ചു കൈകൾ മുകളിലേക്ക് ഉയർത്തി ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് സാവധാനം കൈകൾ താഴ്ത്തി സ്ഥിതിയിൽ വരിക. ശ്വാസോച്ഛാസം ക്രമപ്പെടുത്തി വിശ്രമാവസ്ഥയിൽ എത്തിയിട്ട് വേണം ആസനം അവസാനിപ്പിക്കാൻ.

നടുവേദന, കഴുത്ത് വേദന എന്നിവ ഉള്ളവർ ഈ ആസനം ചെയ്യരുത്.

ഇരുന്ന് കൊണ്ടുള്ള ആസനങ്ങൾക്ക് ശേഷം വിശ്രമാർത്ഥം കാലുകൾ അകറ്റിവെച്ച് കൈകൾ പിന്നിലായി തറയിലൂന്നി കണ്ണുകളടച്ചു അൽപസമയം വിശ്രമിക്കേണ്ടതാണ്.

ആർത്തവസംബന്ധമായ രോഗങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് പശ്ചിമോത്താസനം.

click me!