
ഭാരതം ലോകത്തിന് സംഭാവന ചെയ്‌ത് ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപരിപാലന സമ്പ്രദായമാണ് യോഗ. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുന്നയെന്ന ഉദ്ദേശത്തോടുകൂടി പതഞ്ജലി മഹര്‍ഷി രചിച്ച അഷ്‌ടാംഗയോഗ എന്ന കൃതിയിലാണ് യോഗാഭ്യാസത്തെക്കുറിച്ച് വിവരിക്കുന്നത്. ആധുനിക ചികില്‍സാ സമ്പ്രദായങ്ങളുടെ ഭാഗമായി ഇന്ന് യോഗ മാറിക്കഴിഞ്ഞു. ലോകമെങ്ങും യോഗ അഭ്യസിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്.
ഈ സാഹചര്യത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്കായി യോഗാരോഗ്യം എന്ന പേരില്‍ യോഗ ക്ലാസ് അവതരിപ്പിക്കുകയാണ്. ഓഗസ്റ്റ് 24 മുതല്‍ വ്യാഴാഴ്‌ചതോറും വൈകിട്ട് നാലു മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ യോഗ ക്ലാസ് കാണാം. പ്രേക്ഷകര്‍ക്ക് മനസിലാകുംവിധം വളരെ ലളിതമായാണ് ഓരോ യോഗമുറകള്‍ അവതരിപ്പിച്ച് വിവരിക്കുന്നത്. ഓരോ യോഗാഭ്യാസംകൊണ്ട് ലഭ്യമാകുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam