
സാവധാനത്തിലും ശാന്തമായും വേണം യോഗ പ്രാക്റ്റിസ് ചെയ്യാന്‍. നിരപ്പായ തറയില്‍ കിടന്ന് കൈകള്‍ മുകളിലേക്ക് നീട്ടി കാലുകള്‍ അടുപ്പിച്ചു തല നിവര്‍ത്തിവെച്ച് മലര്‍ന്ന് കിടക്കുക.
ഇനി ശ്വാസം ഉള്ളിലേക്ക് വലിച്ച് മുട്ട് മടങ്ങാതെ വലതുകാല്‍ 90ഡിഗ്രി മുകളിലേക്ക് സാവകാശം ഉയര്‍ത്തി പിടിക്കുക. ഈ നിലയില്‍ 10 മുതല്‍ 25 തവണവരെ ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യുക. അതിനുശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് സാവധാനം വലതുകാല്‍ താഴ്ത്തി കൊണ്ടുവരിക. ഇനി ഇടതു കാല്‍ ഉയര്‍ത്തി ഈ ആസനം ആവര്‍ത്തിക്കുക.
ശരീരം നേരായ പൊസിഷനിലേക്ക് തിരിച്ചു കൊണ്ടുവന്ന് ശ്വാസോച്ഛ്വാസം ക്രമപ്പെടുത്തി വിശ്രമാവസ്ഥയില്‍ എത്തിയിട്ട് വേണം ആസനം അവസാനിപ്പിക്കാന്‍.
കാല്‍ വേദന, ഉപ്പൂറ്റി വേദന, വെരിക്കോസ് ധമനികളുടെ പ്രശ്‌നങ്ങള്‍ എന്നിവ അകറ്റാന്‍ ഈ ആസനം ക്രമമായി പരിശീലിക്കുന്നത് വളരെ നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam