ക്യാന്‍സര്‍ സാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ 6 വഴികള്‍

By Web DeskFirst Published Jul 10, 2016, 2:21 PM IST
Highlights

1, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്(സിബിസി)

കൈയിലെ ഞരമ്പില്‍നിന്നെടുക്കുന്ന രക്തമാണ് സിബിസി പരിശോധനയ്‌ക്കു എടുക്കുക. മികച്ച നിലവാരമുള്ള ഒരു ലാബില്‍, ഏകദേശം 500 രൂപയ്‌ക്കു ഈ പരിശോധന നടത്താന്‍ സാധിക്കും.

ഫലം- ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതുമൂലമുള്ള മലൈഞ്ജസിസ്, വെള്ള രക്താണുക്കള്‍ കൂടി നില്‍ക്കുന്നത്, പ്ലേറ്റ്‌ലെറ്റ്സ് കൗണ്ട് കുറഞ്ഞുനില്‍ക്കുന്നത്(ബ്ലഡ് ക്യാന്‍സര്‍) എന്നിവയൊക്കെ സംശയിക്കാവുന്ന സാഹചര്യങ്ങളാണ്. ഇത്തരം സാഹചര്യത്തില്‍ വിദഗ്ദ്ധനായ ഡോക്ടറെ കണ്ടു കൂടുതല്‍ പരിശോധനകള്‍ നടത്തുക.

2, സൈറ്റോളജി

സ്‌തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍, പുറമെയുള്ള ക്യാന്‍സര്‍ എന്നിവ കണ്ടെത്തുന്നതിനാണ് ഈ പരിശോധന നടത്തുന്നത്. മുഴയില്‍നിന്നു ഒരു സൂചി ഉപയോഗിച്ചു കോശഭാഗം കുത്തിയെടുത്താണ് പരിശോധന നടത്തുന്നത്. ക്യാന്‍സര്‍ കോശങ്ങളുണ്ടെങ്കില്‍ അവയുടെ വളര്‍ച്ച മനസിലാക്കിയാണ് പരിശോധന. രക്തം, ഉമിനീര്, ബീജം എന്നിവയും ഇത്തരത്തില്‍ പരിശോധനയ്‌ക്കു എടുക്കും. ഇതു രണ്ടുതരത്തിലുണ്ട്. എഫ്എന്‍എസി(ഫൈന്‍-നീഡില്‍ ആസ്‌പിറേഷന്‍ സൈറ്റോളജി) പരിശോധനയ്‌ക്കു 500 രൂപയും അള്‍ട്രാസൗണ്ട് എഫ്എന്‍എസി പരിശോധനയ്‌ക്കു 1000 രൂപയുമാണ്.

ഫലം- പരിശോധനയ്‌ക്കായി ശേഖരിക്കുന്ന ഭാഗം(ഉമിനീര്, കോശഭാഗം, ബീജം, രക്തം, വയറില്‍നിന്നുള്ള സ്രവം) മൈക്രസ്‌കോപ്പിന്റെയോ അള്‍ട്രാസൗണ്ട് രീതിയിലോ വിഷ്വലൈസ് ചെയ്‌തു ക്യാന്‍സര്‍ കോശങ്ങളെയും, അവയുടെ വളര്‍ച്ചയെയുംകുറിച്ച് നോക്കാം...

3, ഹിസ്റ്റോപാത്തോളജി

കുറെക്കൂടി കൃത്യതയുള്ള ക്യാന്‍സര്‍ നിര്‍ണയ പരിശോധനയാണിത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അനസ്‌തേഷ്യ നല്‍കിയാണ് ഈ പരിശോധന നടത്തുക. ക്യാന്‍സര്‍ സംശയിക്കുന്ന ഭാഗത്തുനിന്നുള്ള ശരീരകലകള്‍ എടുത്താണ് പരിശോധന. മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച നിര്‍ണയിക്കാനാകും. ഏകദേശം 1000 രൂപയാണ് ഈ പരിശോധനയ്‌ക്കു ഈടാക്കുക.

ഫലം- ക്യാന്‍സര്‍ ചികില്‍സയില്‍ വഴിത്തിരിവായ ഹിസ്റ്റോപാത്തോളജി പരിശോധനാഫലം ലഭിക്കാന്‍ 48 മണിക്കൂര്‍ സമയമെടുക്കും. പ്രത്യേകതരം സ്റ്റെയിന്‍സ് ഉപയോഗിച്ചാണ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച നിര്‍ണയിക്കുന്നത്.

4, ട്യൂമര്‍ മാര്‍ക്കേഴ്‌സ്

കൈയിലെ രക്തമെടുത്ത് ട്യൂമര്‍ മാര്‍ക്കറേ‌ഴ്‌സിന്റെ സാന്നിദ്ധ്യത്തിലാണ് ഈ പരിശോധന നടത്തുക. ഒരു തവണ ഈ പരിശോധന നടത്തുന്നതിന് 800-1000 രൂപ ചെലവാകും.

ഫലം- ട്യൂമര്‍മാര്‍ക്കറിലെ രക്തത്തിന്റെ നില അടിസ്ഥാനമാക്കിയാണ് പരിശോധന ഫലം. പിഎസ്‌എ നില ഉയര്‍ന്നുനിന്നാല്‍ അത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനു സാധ്യതയാകും. വിദഗ്ദ്ധന്റെ സഹായത്തോടെ മാത്രമെ ഈ ഫലം വിശകലനം ചെയ്യാന്‍ സാധിക്കൂ. എന്തെന്നാല്‍ ക്യാന്‍സറല്ലാത്ത മറ്റുചില രോഗങ്ങളുടെ ഫലം കൂടി സമാനമായ ഫലം കാണുക്കുമെന്നതാണ് കാരണം.

5, ഫ്ലോ സൈറ്റോമെട്രി

രക്താര്‍ബുദം കണ്ടെത്താനുള്ള അത്യാധുനിക മാര്‍ഗമാണിത്. ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങളില്‍ മാത്രമായിരിക്കും ഈ പരിശോധന ലഭ്യമാകുക.

ഫലം- രക്താര്‍ബുദം വിവിധതരത്തിലുണ്ട്. അവയ്‌ക്കു പ്രത്യേക ചികില്‍സകളുമാണ്. ഏതുതരത്തിലുള്ള രക്താര്‍ബുദമാണെന്നു കണ്ടെത്താനും, അനുയോജ്യമായ ചികില്‍സ നിര്‍ണയിക്കാനും ഈ പരിശോധന ഉപകാരപ്പെടും.

6, റേഡിയോളജിക്കല്‍ പരിശോധനകള്‍

എക്‌സ്റേ- അസ്ഥിയിലും ജോയിന്റിലുമുള്ള ക്യാന്‍സര്‍ കണ്ടെത്താന്‍
അള്‍ട്രാസൗണ്ട്- വയറിലെ ക്യാന്‍സര്‍ നിര്‍ണയത്തിന്
സി ടി സ്കാന്‍- ഈ പരിശോധനയ്‌ക്കുമുമ്പ് യൂറിയ, ക്രിയേറ്റിനിന്‍ പരിശോധനകള്‍ നടത്തണം. ഏകദേശം 2000-3000 രൂപ ചെലവാകുന്ന പരിശോധനയാണിത്.
എംആര്‍ഐ- ഒരുമണിക്കൂറോ അതിലധികമോ എടുക്കുന്ന പരിശോധനയാണിത്. ഏകദേശം 5000-8000 രൂപ ചെലവാകുന്ന ഈ പരിശോധനയിലൂടെ സുവ്യക്തമായ ഫലം ലഭിക്കും.

click me!