
അഞ്ച് വർഷങ്ങൾക്ക് മുൻപാണ് കെന്‍റ് സ്വദേശിയായ റെച്ചൽ ഇൻഗ്രാമിനെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ തീയതിക്ക് അഞ്ച് ദിവസം മുമ്പേ തന്നെ ഡോക്ടര്‍മാര്‍ 26 കാരിയായ റെച്ചലിന് കൃത്രിമമായി വേദന വരാനുളള മരുന്ന് നല്‍കി. ഒരു അടിയന്തരപ്രസവമായിരുന്നു റെച്ചലിന്റേത്. എന്നാല്‍ പ്രസവശേഷം സഹിക്കാന്‍ വയ്യാത്ത അടിവയര്‍ വേദനയായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. റെച്ചലിന് ബാത്ത്റൂമില്‍ പോകുമ്പോള്‍ തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ വരെ കഠിനമായ വേദനയുണ്ടാകാന്‍ തുടങ്ങി. കൂടാതെ തുടര്‍ച്ചയായി മൂത്രത്തില്‍ അണുബാധയും വരാന്‍ തുടങ്ങി.
തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. റെച്ചലിന്‍റെ മൂത്രസഞ്ചിയില്‍ രണ്ട് ലിറ്ററിന് മുകളില്‍ മൂത്രം കെട്ടിനില്‍ക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
തനിയെ മൂത്രമൊഴിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് റെച്ചലിന്. വയറ്റിലൂടെ ഇട്ടിരിക്കുന്ന ഒരു ട്യൂബ് വഴിയാണ് മൂത്രം ഒഴിക്കുന്നത്. അപൂര്‍വമായ ഒരു രോഗമാണ് റെച്ചലിന്‍റെയെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.
റെച്ചലിന് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയായി. പല തരത്തിലുളള ചികിത്സയുടെ ഭാഗമായി റെച്ചലിന്‍റെ കാലിലെ നാഡിയ്ക്ക് പ്രശ്നം സംഭവിച്ചു. ക്ലെച്ചസിലാണ് ഇപ്പോള്‍ റെച്ചലിന്‍റെ ജീവിതം. കൂടാതെ കിഡ്നി സ്റ്റോണും കൂടി വന്നു. രണ്ട് കുട്ടികളെയും നോക്കുന്നത് ഭര്‍ത്തവാണ്.ഇപ്പോള്‍ ബ്ലാഡറില്‍ നിന്നും ഒരു കത്തിഡ്രലിന്റെ സഹായത്തോടെ മൂത്രം നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒരു ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുകയാണ് റെച്ചല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam