15കാരിയുടെ മടിയിൽ കിടന്നുറങ്ങുന്ന 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; വൈറലായി വീഡിയോ

Published : Oct 01, 2021, 07:34 PM ISTUpdated : Oct 01, 2021, 07:35 PM IST
15കാരിയുടെ മടിയിൽ കിടന്നുറങ്ങുന്ന 20 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പ്; വൈറലായി വീഡിയോ

Synopsis

ഇന്തോനീഷ്യ സ്വദേശിനിയായ ചൽവ ഇസ്മ കമാൽ എന്ന 15കാരിയാണ് ഈ വീഡിയോയിലെ താരം. വീടിന്‍റെ വരാന്തയിലിരുന്ന് ഫോൺ നോക്കുന്ന ചൽവയുടെ മടിയിൽ തലവച്ച് കിടന്നുറങ്ങുകയാണ് കൂറ്റന്‍ പെരുമ്പാമ്പ്.   

പാമ്പുകളെ കണ്ടാല്‍ പേടിച്ച് ഓടുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ടുതന്നെ പാമ്പിനെ (snake) പേടിയില്ലാത്തവരെ കാണുന്നത് നമ്മുക്ക് കൗതുകമുള്ള കാഴ്ചയാണ്. അത്തരമൊരു ദൃശ്യമാണ് (video) ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്.

20 അടി നീളമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പിനെ മടിയില്‍വച്ച് ഓമനിക്കുന്ന ഒരു പെൺകുട്ടിയെ (girl) ആണ് ഈ  വീഡിയോയില്‍ കാണുന്നത്. ഇന്തോനീഷ്യ സ്വദേശിനിയായ ചൽവ ഇസ്മ കമാൽ എന്ന 15കാരിയാണ് ഈ വീഡിയോയിലെ താരം. വീടിന്‍റെ വരാന്തയിലിരുന്ന് ഫോൺ നോക്കുന്ന ചൽവയുടെ മടിയിൽ തലവച്ച് കിടന്നുറങ്ങുകയാണ് കൂറ്റന്‍ പെരുമ്പാമ്പ്. 

ഇടയ്ക്കിടെ കുട്ടി അതിനെ തലോടുന്നതും വീഡിയോയില്‍ കാണാം. 'യുവർനേച്ചർഗ്രാം' എന്ന ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച ഈ വീഡിയോ പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.

 

നിരവധി പെരുമ്പാമ്പുകളെയാണ് ചൽവ  സ്വന്തം വീട്ടിൽ വളർത്തുന്നത്. ഇത്തരത്തില്‍ ഇവയ്ക്കൊപ്പം കളിക്കുന്ന  ധാരാളം വീഡിയോകൾ ചൽവ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുമുണ്ട്. 

 

Also Read: 'വീട്ടിലേയ്ക്ക് ഇനി വരരുത്'; പാമ്പിനെ സ്നേഹത്തോടെ ഉപദേശിക്കുന്ന സ്ത്രീ; വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ