ഞണ്ടിനെ റാഞ്ചാന്‍ നോക്കിയ പരുന്തിന് സംഭവിച്ചത്; വൈറലായി വീഡിയോ

Published : Nov 01, 2022, 01:33 PM IST
ഞണ്ടിനെ റാഞ്ചാന്‍ നോക്കിയ പരുന്തിന് സംഭവിച്ചത്; വൈറലായി വീഡിയോ

Synopsis

ഇരയെ പിടിക്കാന്‍ പ്രത്യേക കഴിവുള്ള പരുന്തിന് ഇരയില്‍ നിന്ന് പണി കിട്ടിയാല്‍ എങ്ങനെയുണ്ടാകും? അത്തരമൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം ദിവസവും  സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും മറ്റ് ജന്തുക്കളുടെയുമൊക്കെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇവറ്റകള്‍ തമ്മിലുള്ള അടി ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു പരുന്തിന്‍റെ വീഡിയോ ആണ് സംഭവം. ഇരയെ പരുന്ത് റാഞ്ചി കൊണ്ടു പോകുന്നത് സ്ഥിര കാഴ്ചയാകാം. എന്നാല്‍ ഇരയെ പിടിക്കാന്‍ പ്രത്യേക കഴിവുള്ള പരുന്തിന് ഇരയില്‍ നിന്ന് പണി കിട്ടിയാല്‍ എങ്ങനെയുണ്ടാകും? അത്തരമൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു ഞണ്ടിനെ പിടികൂടാന്‍ ശ്രമിച്ച പരുന്തിനാണ് പണി കിട്ടിയത്. പരുന്ത് ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയില്‍ കാണുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഡോ സാമ്രാട്ട് ഗൌഡയാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന കല്ലില്‍ ഇരിക്കുകയാണ് പരുന്ത്. വെള്ളത്തില്‍ ഇരയെന്ന് മനസിലാക്കി ഞണ്ടിനെ കൊത്തിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പരുന്തിന് പണി കിട്ടിയത്. കൊത്തിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സമയത്ത് ഞണ്ട് പരുന്തിനെ ആക്രമിക്കുകയും ചെയ്തു. ഞണ്ട് പരുന്തിന്‍റെ മുഖത്ത് നോക്കി തന്നെ കടി കൊടുത്തു. ഞണ്ട് പിടി വിടാതായതോടെ പരുന്തിന് രക്ഷയില്ലാതായി. 

ഞണ്ടിനെ ഒഴിവാക്കാനായി കൊക്ക് ഉപയോഗിച്ച് പല തവണ പരുന്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചിറകടിച്ചും മറ്റും ഞണ്ടിനെ ഒഴിവാക്കാനും ശ്രമിച്ചു. ഒടുവില്‍ വെള്ളത്തില്‍ കുടഞ്ഞുകളഞ്ഞാണ് ഞണ്ടിന്‍റെ ആക്രമണത്തില്‍ നിന്ന് പരുന്ത് രക്ഷപ്പെട്ടത്. തുടര്‍ന്ന് ജീവനും കൊണ്ട് പരുന്ത് പറന്നു പോകുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.  

വീഡിയോ...

 

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'