വിമാനത്തിനുള്ളില്‍ നിര്‍ത്താതെ കരഞ്ഞ് കുരുന്ന്; ചിരിപ്പിക്കാനെത്തി മൂന്ന് മുത്തശ്ശിമാര്‍; വീഡിയോ

Published : Feb 16, 2023, 12:54 PM IST
വിമാനത്തിനുള്ളില്‍ നിര്‍ത്താതെ കരഞ്ഞ് കുരുന്ന്; ചിരിപ്പിക്കാനെത്തി മൂന്ന് മുത്തശ്ശിമാര്‍; വീഡിയോ

Synopsis

വിമാനത്തില്‍ മൂന്ന് മുത്തശ്ശിമാര്‍ ഒരു കുരുന്നിനെ ഓമനിക്കുന്ന മനോഹരമായ വീഡിയോ ആണ് ഇവിടെ വൈറലായത്. ആദ്യമായി വിമാന കയറിയ കുരുന്ന് നിര്‍ത്താതെ ഉറക്കെ കരയുകയായിരുന്നു. എന്തു ചെയ്യണെമെന്ന് അറിയാതെ കുട്ടിയുടെ അമ്മ പകച്ചു നില്‍ക്കുകയായിരുന്നു. 

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അതില്‍ കുട്ടികളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. കുട്ടികളുടെ നിഷ്കളങ്കമായ പെരുമാറ്റവും  കുറുമ്പും ഒക്കെ കാണാന്‍ തന്നെ ഒരു രസമല്ലേ. അത്തരത്തില്‍ ഒരു കുരുന്നിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വിമാനത്തില്‍ മൂന്ന് മുത്തശ്ശിമാര്‍ ഒരു കുരുന്നിനെ ഓമനിക്കുന്ന മനോഹരമായ വീഡിയോ ആണ് ഇവിടെ വൈറലായത്. ആദ്യമായി വിമാന കയറിയ കുരുന്ന് നിര്‍ത്താതെ ഉറക്കെ കരയുകയായിരുന്നു. എന്തു ചെയ്യണെമെന്ന് അറിയാതെ കുട്ടിയുടെ അമ്മ പകച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് അവരെ സഹായിക്കാനായി വിമാനത്തില്‍ ഉണ്ടായിരുന്ന ഈ മൂന്ന് മുത്തശ്ശിമാര്‍ എത്തിയത്. 

മുത്തശ്ശിമാരില്‍ ഒരാള്‍ കുഞ്ഞിനെ മടിയിലിരുത്തി കളിപ്പിക്കുന്നതും കുട്ടിയെ ചിരിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. മാജിക്കലി എന്ന ഇന്‍സ്റ്റഗ്രാം അക്കൌഡിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ദയ എപ്പോഴും മനോഹരമായ കാര്യമാണ് എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

 

നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. നല്ല മനസുള്ള വ്യക്തികള്‍ എന്നും മനോഹരമായ ദൃശ്യം എന്നുമൊക്കെ ആണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം. 

Also Read: കുട്ടികളുടെ ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും നല്‍കാം ഈ ഭക്ഷണങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ