രോമം നീക്കി; ബാരാക്ക് ഇപ്പോൾ ഹാപ്പിയാണ്, വെെറലായി ചിത്രങ്ങൾ

By Web TeamFirst Published Feb 27, 2021, 10:01 AM IST
Highlights

വിക്ടോറിയയിലെ വനപ്രദേശത്ത് അലഞ്ഞു നടന്ന ബാരാക്കിനെ 'എഡ്ഗാര്‍ഗ്‌സ് മിഷന്‍ ഫാം' എന്ന വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിച്ച് പുനരധിവസിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. 

ബാരാക്ക് എന്ന ചെമ്മരിയാടിന്റെ ശരീരത്തിൽ നിന്ന് നീക്കം ചെയ്തത് 35 കിലോയോളം രോമം. വിക്ടോറിയയിലെ വനപ്രദേശത്ത് അലഞ്ഞു നടന്ന ബാരാക്കിനെ എഡ്ഗാര്‍ഗ്‌സ് മിഷന്‍ ഫാം എന്ന വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിച്ച് പുനരധിവസിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ഫാമിലെത്തിച്ച ശേഷമാണ് ബാരാകിന്റെ ശരീരത്തിൽ നിന്ന് രോമം നീക്കം ചെയ്തതു.

അഞ്ച് കൊല്ലത്തെ കാലയളവിനിടയില്‍ വളര്‍ന്നതാവണം ഇത്രയധികം രോമമെന്നാണ് ഫാമിന്റെ സ്ഥാപകനായ പാം അഹേണിന്റെ പറയുന്നത്. ആസ്‌ട്രേലിയയിലെ വേനൽക്കാലങ്ങളിൽ ഇത്രയധികം രോമവുമായി എങ്ങനെയാണ്  ബാരാക്ക് അതിജീവിച്ചതെന്ന് മനസിലാകുന്നില്ലെന്ന് അധികൃതർ പറയുന്നു.

ഇടവിട്ട് രോമം നീക്കം ചെയ്തില്ലെങ്കിൽ ചെമ്മരിയാടുകൾക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടാം. സാധാരണയായി വർഷത്തിൽ ഒരു തവണയാണ് ചെമ്മരിയാടുകളുടെ രോമം നീക്കം ചെയ്യുന്നത്. രോമം കളഞ്ഞ ശേഷം ബാരാക്ക് ഫാമിലെ ചെമ്മരിയാടുകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമൊപ്പം ഏറെ സന്തുഷ്ടനാണെന്നാണും അധികൃതർ പറയുന്നു. 


 
 

Baarack from the brink comes the opportunity to live… No longer on the brink of certain death is Baarack. He was pulled...

Posted by Edgar's Mission on Tuesday, 9 February 2021
click me!