'സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം'; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു

Priya Varghese   | Asianet News
Published : Feb 27, 2021, 09:34 AM ISTUpdated : Feb 27, 2021, 10:03 AM IST
'സ്മാർട്ട് ഫോണിന്റെ അമിത ഉപയോഗം'; ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എഴുതുന്നു

Synopsis

എല്ലാ പ്രായക്കാരിലും സ്മാർട്ട്  ‌ഫോണ്‍ ഉപയോഗം കൂടിയിട്ടുണ്ട് എങ്കിലും ചെറുപ്പക്കാരില്‍ പ്രത്യേകിച്ച് കൗമാരക്കാരിലാണ്  സ്മാർട്ട്  ‌ഫോണ്‍ അഡിക്ഷനുള്ള സാധ്യത അധികം. ടെൻഷൻ, ഡിപ്രഷന്‍, ആത്മഹത്യാ പ്രവണത എന്നീ ലക്ഷണങ്ങള്‍  സ്മാർട്ട്  ‌ഫോണ്‍ അഡിക്ഷന്‍ ഉള്ളവരില്‍ കാണപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. 

കഴിഞ്ഞ ഒരു വർഷത്തിനുള്ളില്‍ സ്മാർട്ട്  ‌ഫോണ്‍ ഉപയോഗം ആളുകളില്‍ കൂടിയിട്ടുണ്ട് എന്ന്‍ പഠനങ്ങള്‍ പറയുന്നു. അതോടൊപ്പം തന്നെ അമിത സ്മാർട്ട്  ‌ഫോണ്‍ ഉപയോഗം പ്രിയപ്പെട്ടവർക്കൊപ്പം ചിലവഴിക്കുന്ന സമയം കുറയ്ക്കുന്നു എന്നു മാത്രമല്ലമാനസികാരോഗ്യത്തെ ദോഷകരമായി ഇതു ബാധിക്കുകയും ചെയ്യുന്നു.

എല്ലാ പ്രായക്കാരിലും സ്മാർട്ട്  ‌ഫോണ്‍ ഉപയോഗം കൂടിയിട്ടുണ്ട് എങ്കിലും ചെറുപ്പക്കാരില്‍ പ്രത്യേകിച്ച് കൗമാരക്കാരിലാണ്  സ്മാർട്ട്  ‌ഫോണ്‍ അഡിക്ഷനുള്ള സാധ്യത അധികം. ടെൻഷൻ, ഡിപ്രഷന്‍, ആത്മഹത്യാ പ്രവണത എന്നീ ലക്ഷണങ്ങള്‍  സ്മാർട്ട്  ‌ഫോണ്‍ അഡിക്ഷന്‍ ഉള്ളവരില്‍ കാണപ്പെടുന്നതായി പഠനങ്ങള്‍ പറയുന്നു. നല്ല ഉറക്കത്തിന്റെ അഭാവം പലരിലും ദേഷ്യം, മറ്റു മാനസിക പിരിമുറുക്കം എന്നിവ ഉണ്ടാകാന്‍ കാരണമാകുന്നു.

സ്മാർട്ട്  ഫോണ്‍ അഡിക്ഷന്റെ ചില ലക്ഷണങ്ങള്‍...

•    മണിക്കൂറുകളോളം സ്മാർട്ട്  ‌ഫോണ്‍ ‌ഉപയോഗിക്കുക.
•    സമയം പോകുന്നു എന്നറിയാതെ പഠനം/ ജോലി എന്നിവ സമയബദ്ധമായി ചെയ്തുതീർക്കാന്‍ കഴിയാതെ വരിക
•    ഫോണ്‍ ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും പല തവണ പരാജയപ്പെടുകയും ചെയ്യുക
•    അധികം ശ്രദ്ധ ഫോണിലേക്കു പോകുന്നു എന്നതിനാല്‍ വീട്ടിലുള്ള ആളുകളോട് സംസാരിക്കുന്നതില്‍ കുറവു വരിക

•    പുതിയ മോഡല്‍ ഫോണ്‍ വാങ്ങാനുള്ള വ്യഗ്രത.
•    ഡേറ്റ/ നെറ്റ് വർക്ക്‌ ഇല്ലാതെ അല്പസമയംപോലും കഴിയാതെ വരിക
•    ഫോണ്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദേഷ്യം, സങ്കടം, ടെൻഷൻ, സമാധാനമായി ഒരിടത്ത് ഇരിക്കാന്‍ കഴിയാതെ വരിക.

 

 

ബോറടിമാറ്റാന്‍, ടെൻഷൻ കുറയ്ക്കാന്‍ ഒക്കെ ഫോണില്‍ വാർത്തകള്‍ വായിക്കുക, സോഷ്യല്‍ മീഡിയ ഉപയോഗിക്കുക എന്നീ രീതികള്‍ പലർക്കും  ഉണ്ട്. എന്നാല്‍ പല ആളുകളിലും ജീവിത യാഥാർത്ഥ്യങ്ങളില്‍ നിന്നും മാറി പ്രശ്നങ്ങളെ നേരിടാതെ ഒളിച്ചോടാനുള്ള മാർ​ഗമായി അമിത ഫോണ്‍ ഉപയോഗം കാണാറുണ്ട്. ഇവരില്‍ ആത്മവിശ്വാസം ഇല്ലായ്മ, വിഷാദരോഗം എന്നിവയ്ക്കുള്ള സാധ്യത അധികമാണ്.

കുട്ടികള്‍ പഠിക്കുന്നില്ല, പലരും ഓൺലെെൻ ക്ലാസ്സ്‌ എന്ന പേരില്‍ ക്ലാസ്സ്‌ ശ്രദ്ധിക്കാതെ ഗെയിമും മറ്റുമായി സമയം നഷ്ടപ്പെടുത്തുന്നു എന്ന പരാതി ഇപ്പോള്‍ പല മാതാപിതാക്കളും പറയുന്ന ഒന്നാണ്. ഇങ്ങനെ പഠിത്തത്തില്‍ ശ്രദ്ധ കാണിക്കാത്ത നല്ലൊരു ശതമാനം കുട്ടികളിലും പഠന വൈകല്യം ഉള്ളതായി പരിശോധനയില്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്. 

പഠന വൈകല്യം കൃത്യമായി ഈ കുട്ടികളില്‍ പരിശോധന നടത്താതെയും ചികിത്സ നൽകുകയും ചെയ്യാതെ പോകുന്നു എന്നതിനാല്‍ തന്നെ പിന്നീടത് സ്വഭാവ വൈകല്യം എന്ന അവസ്ഥയിലേക്ക് അതു മാറിയേക്കാം. കുട്ടി പഠിക്കാത്തത് അവന്റെ മടിയും അഹങ്കാരവുമായി പലപ്പോഴും തള്ളികളയുന്ന രീതിയ്ക്ക് മാറ്റം വരണം. ചെറിയ പ്രായത്തില്‍ തന്നെ കൃത്യമായി പരിശോധന നടത്തി വേണ്ട മാർ​ഗനിർദേശം കുട്ടികള്ക്ക്  ലഭിക്കേണ്ടത് അത്യാവശ്യമാണ്.

എഴുതിയത്:
പ്രിയ വർ​ഗീസ്  (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
ForAppointmentsCall: 8281933323

ബ്രേക്കപ്പിന് ശേഷം എപ്പോഴും ദേഷ്യം, സങ്കടം ; എങ്ങനെ ഈ അവസ്ഥയെ നേരിടാം

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ