Old Age : 'എങ്ങനെ സാധിക്കുന്നു'; 75ാം വയസില്‍ ലോക റെക്കോര്‍ഡ്

By Web TeamFirst Published May 16, 2022, 9:59 AM IST
Highlights

യുവാക്കളെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് അറുപതിന് മുകളില്‍ പ്രായമെത്തിയവര്‍ക്ക് സ്വന്തം ശരീരത്തെ സൂക്ഷിക്കാന്‍ സാധിക്കണമെന്നില്ല. എന്നാലിവിടെയിതാ എഴുപത്തിയഞ്ചുകാരനായ ഒരാള്‍ യുവാക്കളെ വെല്ലുന്ന രീതിയിലാണ് തന്റെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നത്

പ്രായം കൂടുംതോറും നമുക്ക് ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളും ( Old age Health ) വര്‍ധിച്ചുവരികയാണ് ചെയ്യുക. ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം പ്രായം ഏറുന്നതിന് അനുസരിച്ച് വേഗത കുറഞ്ഞും ക്ഷമത കുറഞ്ഞും വരാം. എന്നാല്‍ ആരോഗ്യത്തെ ജാഗ്രതയോടെ കാത്തുസൂക്ഷിക്കുന്നവരാണെങ്കില്‍ വലിയ അളവ് വരെയൊക്കെ വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളെ ( Old age disesaes ) പ്രതിരോധിക്കാന്‍ സാധിക്കും. 

എങ്കില്‍പോലും യുവാക്കളെ വെല്ലുവിളിക്കുന്ന രീതിയിലേക്ക് അറുപതിന് മുകളില്‍ പ്രായമെത്തിയവര്‍ക്ക് സ്വന്തം ശരീരത്തെ സൂക്ഷിക്കാന്‍ സാധിക്കണമെന്നില്ല. എന്നാലിവിടെയിതാ എഴുപത്തിയഞ്ചുകാരനായ ഒരാള്‍ യുവാക്കളെ വെല്ലുന്ന രീതിയിലാണ് തന്റെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നത്. 

ഇതിന്റെ പേരില്‍ ഇപ്പോള്‍ ഒരു ലോക റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് ടോണി ഹെല്യൂ എന്നയാള്‍. കാനഡയിലെ ഡ്യൂക്‌സ് മൊണ്ടാജെന്‍സ് ആണ് ടോണിയുടെ സ്വദേശം. ഹെഡ്‌സ്റ്റാന്‍ഡ് ചെയ്യുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്കുള്ള ഗിന്നസ് റെക്കോര്‍ഡാണ് ടോണി നേടിയിരിക്കുന്നത്. 

വളരെ അനായാസമായി ടോണി ഹെഡ്‌സ്റ്റാന്‍ഡ് ചെയ്യുന്ന വീഡിയോ ഗിന്നസ് ലോക റെക്കോര്‍ഡ്‌സ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. 

ഇത്രയും പ്രായം വരെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാനുണ്ടായ പ്രചോദനമെന്താണെന്ന് ചോദിച്ചാല്‍ അത് കുടുംബമാണെന്നാണ് ടോണിയുടെ ഉത്തരം. എന്നുമാത്രമല്ല, ഏത് പ്രായത്തിലും ആരോഗ്യത്തോടെയിരിക്കാന്‍ സാധിക്കുമെന്നത് ഏവരെയും ബോധ്യപ്പെടുത്തുക എന്നത് കൂടി തന്റെ ലക്ഷ്യമായിരുന്നുവെന്നും ടോണി പറയുന്നു. 

അമ്പത്തിയഞ്ചാം വയസിലാണ് ടോണി തന്റെ ഫിറ്റ്‌നസ് യാത്ര ആരംഭിക്കുന്നത്. ഓട്ടം, പുഷ് അപ്‌സ് തുടങ്ങിയ വ്യായാമരീതികളാണ് തുടക്കം തൊട്ടേ കാര്യമായി അവലംബിക്കുന്നത്. അതിരാവിലെ ഉണര്‍ന്ന് ഓട്ടം. ഇതിന് ശേഷം കാപ്പി. അതും കഴിഞ്ഞ് പുഷ് അപ്‌സ്- ഹെഡ്സ്റ്റാന്‍ഡ്. ഇതാണ് തന്റെ പതിവെന്ന് ടോണി പറയുന്നു.  

ഇപ്പോള്‍ ലഭിച്ച അംഗീകാരം വാര്‍ധക്യത്തിലെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് താന്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ടിരുന്ന സന്ദേശത്തെ എളുപ്പത്തില്‍ എത്തിക്കുന്നതാണെന്നും അതില്‍ സന്തോഷമുണ്ടെന്നുമാണ് ടോണി പറയുന്നത്.

വീഡിയോ...

 

Also Read:- കൊതിപ്പിക്കുന്ന മെയ്‌വഴക്കം; വീഡിയോയുമായി മസബ

 

ചെറുപ്പത്തില്‍ പൈലറ്റ് ആകാന്‍ ആഗ്രഹിച്ചു; ഇപ്പോള്‍ വീട്ടിലിരുന്ന് വിമാനം പറത്തുന്നു... സ്‌കൂള്‍ കാലഘട്ടത്തിലും കോളേജ് കാലഘട്ടത്തിലുമെല്ലാം മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഭാവിയില്‍ ആരാകണമെന്ന കാര്യത്തില്‍ ഒരു ചിത്രം കാണും. ഇതില്‍ പലര്‍ക്കും ആ ആഗ്രഹത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കണമെന്നില്ല. കഴിവും ഭാഗ്യവും ഒത്തുകിട്ടുന്നവര്‍ മാത്രം അവരുടെ സ്വപ്നത്തിലേക്ക് നടന്നുകയറും. എന്തായാലും അങ്ങനെ ചെറുപ്പത്തിലേ ആഗ്രഹിച്ച പലതും പിന്നീട് ഒരു തമാശയായോ മറ്റോ നാം തള്ളിക്കളയാറാണ് പതിവ്. എന്നാല്‍ ജോര്‍ദാന്ഡ സ്വദേശിയായ മുഹമ്മദ് മല്‍ഹാസ് എന്ന എഴുപത്തിയാറുകാരന്‍, കൗമാരകാലത്ത് താന്‍ കണ്ട ആ സ്വപ്നത്തിലാണ് ഇപ്പോഴും ജീവിക്കുന്നത്...Read More...

click me!