ഫിറ്റ്‌നസ് ഫ്രീക്കുകളെ എല്ലാം കൊതിപ്പിക്കും വിധത്തിലുള്ള മെയ്‌വഴക്കമാണ് മസബയുടെ പ്രത്യേകത. ഇത് നിസാരമായി നേടാവുന്ന ഒന്നല്ലെന്ന് മസബ എല്ലായ്‌പോഴും വ്യക്തമാക്കാറുണ്ട്. ഡയറ്റ്, ചിട്ടയായ വര്‍ക്കൗട്ട് എല്ലാം ഇതിന് ആവശ്യമാണ്

ബോളിവുഡില്‍ ഏറ്റവും പ്രിയങ്കരിയായ ഫാഷന്‍ ഡിസൈനറാണ് ( Fashion Designer ) മസബ ഗുപ്ത (Masaba Gupta ) . ഫാഷന്‍ രംഗത്തോട് മാത്രമല്ല, ഫിറ്റ്‌നസിലും വളരെയധികം തല്‍പരയാണ് മസബ. അതുകൊണ്ട് തന്നെ തന്റെ സോഷ്യല്‍ മീഡിയ ( Social Media ) പേജുകളിലൂടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ധാരാളം കാര്യങ്ങള്‍ മസബ പങ്കുവയ്ക്കാറുണ്ട്. 

ഫിറ്റ്‌നസ് ഫ്രീക്കുകളെ എല്ലാം കൊതിപ്പിക്കും വിധത്തിലുള്ള മെയ്‌വഴക്കമാണ് മസബയുടെ പ്രത്യേകത. ഇത് നിസാരമായി നേടാവുന്ന ഒന്നല്ലെന്ന് മസബ എല്ലായ്‌പോഴും വ്യക്തമാക്കാറുണ്ട്. ഡയറ്റ്, ചിട്ടയായ വര്‍ക്കൗട്ട് എല്ലാം ഇതിന് ആവശ്യമാണ്. 

തന്റെ വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട പല കാര്യങ്ങളുംവീഡിയോ രൂപത്തിലും മറ്റും മസബ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഇന്ന്, ലോക ആരോഗ്യദിനത്തില്‍ താന്‍ പതിവായി ചെയ്യുന്ന വര്‍ക്കൗട്ടുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മസബ. 

ഫിറ്റ്‌നസിനെ ഏറെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്ക് കണ്ടുപഠിക്കാന്‍ ഒരുപാട് ഉണ്ട് മസബയില്‍. കഠിനമായ വര്‍ക്കൗട്ടാണ് ചെയ്യുന്നതെങ്കില്‍ പോലും മസബയുടെ വഴക്കം അതിനെ സൗന്ദര്യാത്മകമാക്കുന്നു. ബോളിവുഡ് താരങ്ങളായ അനില്‍ കപൂര്‍, ശില്‍പ ഷെട്ടി എന്നിവരെ പോലുള്ള പ്രമുഖരടക്കം നിരവധി പേരാണ് മസബയുടെ വീഡിയോയോട് പ്രതികരണമറിയിച്ചിരിക്കുന്നത്. 

പരിശീലകനൊപ്പമാണ് മസബ വര്‍ക്കൗട്ട് ചെയ്യുന്നത്. ശരീരം ഒരു അമ്പലം പോലെയാണെന്നും അതിനെ ബഹുമാനിക്കുകയാണെങ്കില്‍ അത് നമ്മെ തിരിച്ച് അനുഗ്രഹിക്കുമെന്നും വീഡിയോയ്‌ക്കൊപ്പം മസബ എഴുതിച്ചേര്‍ത്തിരിക്കുന്നു. സ്ഥിരം വര്‍ക്കൗട്ട് രീതികളില്‍ ചില മാറ്റങ്ങള്‍ വരുത്തിയതായും ഈ മാസം ശരീരത്തില്‍ പൂജ്യം ശതമാനം കൊഴുപ്പ് എന്നതാണ് തന്റെ ലക്ഷ്യമെന്നും മസബ കുറിച്ചിരിക്കുന്നു. 

ഫിറ്റ്‌നസ് തല്‍പരര്‍ക്ക് പ്രചോദനമാകാന്‍ ഈ മാസം നിങ്ങള്‍ ലക്ഷ്യമിടുന്നത് എന്താണെന്ന ചോദ്യവും മസബ പങ്കുവച്ചിട്ടുണ്ട്.

View post on Instagram

Also Read:- ദിവസം തുടങ്ങാം ഇനി; 'ഹെല്‍ത്തി ടിപ്' പങ്കുവച്ച് മസബ ഗുപ്ത

രസകരമായ വര്‍ക്കൗട്ട് വീഡിയോയുമായി സാമന്ത; ഫിറ്റ്നസിന്റെ കാര്യത്തില്‍ സന്ധി ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ചെറിയ വേഷങ്ങള്‍ ചെയ്യുന്നവര്‍ പോലും ഫിറ്റ്നസിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്താറുണ്ട്. മിക്കവരും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. പ്രത്യേകിച്ച് കൊവിഡ് കാലത്ത് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിത്തുടങ്ങി. അത്തരത്തില്‍ തന്റെ ഫിറ്റ്നസ് വിശേഷങ്ങള്‍ പതിവായി ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നൊരു താരമാണ് സാമന്ത.വിവാഹമോചനവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ നേരിട്ടെങ്കിലും അതൊന്നും ബാധിക്കാതെ തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സാമന്ത. സിനിമയ്ക്ക് വേണ്ടി സാമന്ത ചെയ്യുന്ന കഠിനാദ്ധ്വാനം അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കാണുമ്പോള്‍ തന്നെ നമുക്ക് വ്യക്തമാകും... Read More...