ഈ മുത്തശ്ശി സൂപ്പറാ; വയസ് 80, കിടിലൻ ജിംനാസ്റ്റിക്ക് താരമാണ് കേട്ടോ...

By Web TeamFirst Published Aug 8, 2019, 5:40 PM IST
Highlights

 മാര്‍ജൂറി ഒരു ജിംനാസ്റ്റിക്ക് താരമാണ്. 76-ാം വയസിലാണ് ഈ മുത്തശ്ശി ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചത്. ജിംനാസ്റ്റിക്ക് ശാരീരികമായി മാനസികവുമായും ധാരാളം ​ഗുണങ്ങൾ നൽകുന്നുണ്ടെന്നാണ് മാര്‍ജൂറി പറയുന്നത്.

80 കാരിയായ മാര്‍ജൂറി സ്‌കോള്‍സ് എന്ന മുത്തശ്ശിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ താരം. മാര്‍ജൂറി ഒരു ജിംനാസ്റ്റിക്ക് താരമാണ്. 76-ാം വയസിലാണ് ഈ മുത്തശ്ശി ജിംനാസ്റ്റിക് പരിശീലനം ആരംഭിച്ചത്.  2019 ആയപ്പോഴേക്കും ഇവര്‍ അഡല്‍റ്റ് ജിംനാസ്റ്റിക് ബ്രിട്ടീഷ് ചാമ്പ്യന്‍ഷിപ്പ് 45 വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി.

കൊച്ചുമകൾ ജിംനാസ്റ്റിക്ക് വീഡിയോകള്‍ സ്ഥിരമായി കാണുമായിരുന്നു. അത് കണ്ടാണ് ജിംനാസ്റ്റിക്കിനോട് താൽപര്യം തോന്നി തുടങ്ങിയത്. അതിന് ശേഷമാണ് അഡല്‍റ്റ് ജിംനാസ്റ്റിക്കില്‍ ചേർന്നതെന്ന് മാര്‍ജൂറി പറയുന്നു. ജിംനാസ്റ്റിക്ക് ശാരീരികമായി മാനസികവുമായും ധാരാളം ​ഗുണങ്ങൾ നൽകുന്നുണ്ടെന്നാണ് മാര്‍ജൂറി പറയുന്നത്.

വയസായി എന്ന തോന്നൽ എനിക്കില്ല. ഇത് തന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുമുണ്ട്. ജിംനാസ്റ്റിക്കില്‍ ചിലതൊക്കെ പരീക്ഷിക്കുമ്പോള്‍ തനിക്ക് ഭയം തോന്നാറുണ്ട്, അത് നമ്മുടെ കംഫര്‍ട്ട് സോണില്‍ നിന്നു പുറത്തുവന്നിട്ടുവേണം പരിശീലനം നടത്താന്‍. അതുകൊണ്ട് തന്നെ പരിശീലനത്തിന് നല്ല ധൈര്യം വേണമെന്നും ഇവര്‍ പറയുന്നു.

എത്ര പ്രായമായാലും കരുത്തോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്. എന്നാൽ മാത്രമേ ജീവിതത്തിൽ  കൂടുതല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും മാര്‍ജൂറി പറയുന്നു. 
 

click me!