ആശുപത്രിയുടെ ജനാലക്കരികില്‍ ഭാര്യയുടെ പ്രിയഗാനം പാടി എണ്‍പത്തൊന്നുകാരന്‍; വീഡിയോ

Published : Nov 13, 2020, 05:19 PM ISTUpdated : Nov 13, 2020, 05:30 PM IST
ആശുപത്രിയുടെ ജനാലക്കരികില്‍ ഭാര്യയുടെ പ്രിയഗാനം പാടി എണ്‍പത്തൊന്നുകാരന്‍; വീഡിയോ

Synopsis

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന  തന്‍റെ ഭാര്യ ക്ലാര സാച്ചിക്ക് വേണ്ടിയാണ് ഇറ്റാലിയന്‍ വംശജനായ സ്‌റ്റെഫാനോ ബോസിനി പാടുന്നത്.

ആശുപത്രിയുടെ ജനാലക്കരികില്‍ ഇരുന്ന് സംഗീതോപകരണം വായിക്കുന്ന എണ്‍പത്തൊന്നുകാരന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന  തന്‍റെ ഭാര്യ ക്ലാര സാച്ചിക്ക് വേണ്ടിയാണ് ഇറ്റാലിയന്‍ വംശജനായ സ്‌റ്റെഫാനോ ബോസിനി പാടുന്നത്.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ബോസിനിക്ക് ഭാര്യയെ കാണാനാവില്ല. എങ്കിലും ഭാര്യയെ ദൂരെ നിന്നെങ്കിലും കാണാനും അവരെ സന്തോഷിപ്പിക്കാനുമാണ് ബോസിനി ശ്രമിക്കുന്നത്. രണ്ടാം നിലയിലെ ജനാലയിലൂടെ ഭാര്യ ഇദ്ദേഹത്തെ നോക്കുന്നതും വീഡിയോയില്‍ കാണാം. ഇംഗ്ലീഷ് പോപ് ഗാനമായ സ്പാനിഷ് ഐസ് എന്ന പാട്ടാണ് പ്രിയപത്നിക്ക് വേണ്ടി ബോസിനി വായിക്കുന്നത്. 

ഇത് തന്റെ ഭാര്യയ്ക്ക് പ്രിയപ്പെട്ട ഗാനമാണെന്നും വീട്ടിലായിരിക്കുമ്പോള്‍ താനിത് അവള്‍ക്ക് വേണ്ടി വായിക്കാറുണ്ടെന്നും ബോസിനി മാധ്യമങ്ങളോട് പറഞ്ഞു. ക്യാന്‍സറിനെ തുടര്‍ന്നാണ് ക്ലാരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞമാസം  ഇവരുടെ നാല്‍പത്തേഴാം വിവാഹവാര്‍ഷികമായിരുന്നു.

 

Also Read: വിവാഹത്തില്‍ നിന്ന് വധു പിന്മാറി; വിവാഹം മാറ്റിവയ്ക്കാതെ വരന്‍...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'