14 മാസം കൊണ്ട് ഒരുക്കിയ ലെഹങ്കയില്‍ അതിമനോഹരിയായി കങ്കണ!

Published : Nov 13, 2020, 04:05 PM ISTUpdated : Nov 13, 2020, 04:06 PM IST
14 മാസം കൊണ്ട് ഒരുക്കിയ ലെഹങ്കയില്‍ അതിമനോഹരിയായി കങ്കണ!

Synopsis

പര്‍പ്പിള്‍, നീല എന്നീ നിറങ്ങളിലാണ് ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലാവണ്ടർ നിറത്തിലുള്ള ഷെർവാണിയാണ് കങ്കണയുടെ സഹോദരൻ അക്ഷത് ധരിച്ചത്. പിങ്ക് ലെഹങ്കയായിരുന്നു വധു റിട്ടുവിന്റെ വേഷം.

സഹോദരന്‍റെ വിവാഹത്തിന് ലെഹങ്കയില്‍ രാജകുമാരിയെ പോലെ ബോളിവുഡ് നടി കങ്കണ റണൗട്ട്. കങ്കണയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

രാജസ്ഥാനിലെ ഉദയ്പുരിൽവച്ച് നടന്ന  സഹോദരൻ അക്ഷത്തിന്റെ വിവാഹത്തിനാണ് താരം തിളങ്ങിയത്. ഗുജറാത്തി ബാന്ദ്നി ലെഹങ്കയാണ് കങ്കണ ധരിച്ചത്. 

 

പര്‍പ്പിള്‍, നീല എന്നീ നിറങ്ങളിലാണ് ലെഹങ്ക ഡിസൈന്‍ ചെയ്തിരിക്കുന്നത്. സുഹൃത്തും ഡിസൈനറുമായ അനുരാധ വകിൽ ആണ് ഈ ലെഹങ്ക ഡിസൈൻ ചെയ്തത്. 14 മാസം കൊണ്ടാണ് ലെഹങ്ക പൂർത്തിയാക്കിയത്.

 

മരിച്ചു കൊണ്ടിരിക്കുന്ന പരമ്പരാഗത കൈത്തറി വ്യവസായത്തെ പിന്തുണയ്ക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കങ്കണ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് കുറിച്ചു.

 

സബ്യസാചി മുഖർജിയുടെ കലക്‌ഷനിൽ നിന്നുള്ള ആഭരണങ്ങൾ ആണ് കങ്കണ അണിഞ്ഞത്. ലാവണ്ടർ നിറത്തിലുള്ള ഷെർവാണിയാണ് കങ്കണയുടെ സഹോദരൻ അക്ഷത് ധരിച്ചത്. പിങ്ക് ലെഹങ്കയായിരുന്നു വധു റിട്ടുവിന്റെ വേഷം.

 

Also Read: അതിമനോഹരിയായി ഉർവശി റൗട്ടേല; വധുവിനെ കടത്തിവെട്ടിയെന്ന് ആളുകള്‍ !

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ