ബോയ് ഫ്രണ്ടിനെ ആവശ്യമുണ്ട്, ഒരേയൊരു നിബന്ധന മാത്രം

Web Desk   | Asianet News
Published : Jul 10, 2021, 06:19 PM ISTUpdated : Jul 10, 2021, 06:45 PM IST
ബോയ് ഫ്രണ്ടിനെ ആവശ്യമുണ്ട്, ഒരേയൊരു നിബന്ധന മാത്രം

Synopsis

48 വയസിലാണ് ഹാറ്റി വിവാഹ മോചിതയാകുന്നത്. 1984 ൽ തന്റെ കുട്ടികളെ കോളേജിൽ ചേർക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാലാണ് ഭർത്താവുമായി ഹാറ്റി റിട്രോജ് പിരിഞ്ഞത്. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമാണ് ഹാറ്റി ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ.

പ്രേമിക്കാൻ പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് 85 വയസുള്ള ഹാറ്റി റിട്രോജ്. 35 വയസ്സിന് താഴെയുള്ള പുരുഷന്മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഹാറ്റി പത്രപരസ്യം നൽകിയിരിക്കുകയാണ്. ഈ പരസ്യത്തിന് വൻപ്രതികരണമാണ് ലഭിച്ചതെന്ന് ഹാറ്റി പറഞ്ഞു.

യുവാക്കൾക്ക് മാത്രമേ ഹാറ്റിയുടെ ബോയ്ഫ്രണ്ടാകാൻ അവസരമുള്ളു. അമേരിക്കൻ ഡേറ്റിംഗ് ആപ്പായ ബംബിളിൽ അക്കൗണ്ട് തുടങ്ങി ഉടനെ ഒരു ബോയ്ഫ്രണ്ടിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹാറ്റി ഇപ്പോൾ.

48 വയസിലാണ് ഹാറ്റി വിവാഹ മോചിതയാകുന്നത്. 1984 ൽ തന്റെ കുട്ടികളെ കോളേജിൽ ചേർക്കുന്നതിന് വേണ്ടത്ര പരിശ്രമിച്ചിട്ടില്ലെന്ന് തോന്നിയതിനാലാണ് ഭർത്താവുമായി ഹാറ്റി റിട്രോജ് പിരിഞ്ഞത്. അതിനുശേഷം, ചെറുപ്പക്കാരായ പുരുഷന്മാരുമായി മാത്രമാണ് ഹാറ്റി ഡേറ്റിംഗ് ചെയ്തിട്ടുള്ളൂ.

ഹാറ്റിയ്ക്ക് മൂന്ന് പേരക്കുട്ടികളുണ്ട്. മാത്രമല്ല ഇവർ നല്ലൊരു നർത്തകി കൂടിയായിരുന്നു. ഇപ്പോൾ ലൈഫ് കോച്ചായും എഴുത്തുകാരിയായും പ്രവർത്തിക്കുന്നു.  ' ഞാനിപ്പോൾ ആരുമായും ഡേറ്റിംഗിന് പോകാറില്ല. എന്റെ ചില സുഹൃത്തുക്കൾക്ക് ബംബിളിലൂടെ അവർക്കിഷ്ടപെട്ട ബോയ്ഫ്രണ്ടിനെ കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഞാൻ വീണ്ടും ഡേറ്റിംഗ് തുടങ്ങാന് പ്ലാൻ ചെയ്തിരിക്കുകയാണ്. എനിക്ക് ഇനിയും പ്രണയിക്കാൻ കഴിയും' ..-  ഹാറ്റി പറഞ്ഞു.

ജിംനാസ്റ്റിക്സിലെ അതിശയിപ്പിക്കുന്ന പ്രകടനവുമായി അഞ്ചുവയസുകാരി; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ