ചിയർലീഡർ കോച്ചായ അച്ഛൻ റോളണ്ടുമൊത്താണ് ഈ മിടുക്കിയുടെ അഭ്യാസം. മലക്കംമറിഞ്ഞു കൃത്യമായി അച്ഛന്‍റെ കൈവെള്ളയിൽ വന്നു നിൽക്കുന്ന ജെയ്ഡിനെ ആണ് വീഡിയോയില്‍ കാണുന്നത്.

അച്ഛനൊടൊപ്പം ജിംനാസ്റ്റിക്സ് പരിശീലിക്കുന്ന അഞ്ചുവയസുകാരിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ടെക്സസ്സിലെ ഡാലസിലുള്ള ജെയ്ഡൻ പൊള്ളാർഡ് എന്ന മിടുക്കിയാണ് ജിംനാസ്റ്റിക്സിലെ അതിശയിപ്പിക്കുന്ന പ്രകടനവുമായി ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

ചിയർലീഡർ കോച്ചായ അച്ഛൻ റോളണ്ടുമൊത്താണ് ഈ മിടുക്കിയുടെ അഭ്യാസം. മലക്കംമറിഞ്ഞു കൃത്യമായി അച്ഛന്‍റെ കൈവെള്ളയിൽ വന്നു നിൽക്കുന്ന ജെയ്ഡിനെ ആണ് വീഡിയോയില്‍ കാണുന്നത്. രണ്ടു കൈകളിലും ഒറ്റക്കാലിലും ബാലൻസ് ചെയ്യാനും ഈ കുരുന്നിനറിയാം. 

View post on Instagram

ഫ്ലിപ്പ്, ടമ്പിൾ ഫ്‌ളൈ എന്നിങ്ങനെയുള്ള ഐറ്റങ്ങളും ജെയ്ഡന് സിംപിളാണ്. 12 വർഷമായി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും തന്റെ മകളുടെ അത്രയും കഴിവുള്ള ഒരു കുട്ടിയെ പോലും കണ്ടിട്ടില്ല എന്നാണ് റോളണ്ട് പറയുന്നത്. 

View post on Instagram

Also Read: മാസ്ക് ധരിക്കാത്ത ടൂറിസ്റ്റുകളെ ശകാരിച്ച് ബാലന്‍; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona