വിവാഹ സത്കാരത്തിന് ധരിച്ച ആ മനോഹരമായ ലഹങ്കയില്‍ അതിസുന്ദരിയായി പേളി

Published : May 09, 2019, 09:38 AM ISTUpdated : May 09, 2019, 09:45 AM IST
വിവാഹ സത്കാരത്തിന് ധരിച്ച ആ മനോഹരമായ ലഹങ്കയില്‍ അതിസുന്ദരിയായി പേളി

Synopsis

പേളിയുടെ  ഗൗണും ലഹങ്കയും തയ്യാറാക്കിയത് ലേബല്‍ എം എന്ന ഡിസൈനേഴ്സാണ്.  ബ്ലൂ വെല്‍വറ്റ് ക്രോം ടോം ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു പേളി. 

പേളി മാണിയും ശ്രീനിഷ് അരവിന്ദും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍റിങ്. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത്. മെയ് അഞ്ചിന് ക്രിസ്റ്റ്യന്‍ ആചാരപ്രകാരവും മെയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു  ഇരുവരുടെയും വിവാഹം നടന്നത്, 

 ചൊവ്വര പള്ളിയില്‍ വെച്ച് നടന്ന വിവാഹത്തിന്‍റെയും പിന്നാലെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍  വെച്ച് നടന്ന വിവാഹ സത്കാരത്തിന്‍റെയും കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന്‍റെയും  ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെവിടെയും. 

പേളിയണിഞ്ഞ വിവാഹവസ്ത്രങ്ങളും വാര്‍ത്തകളില്‍ ഇടം നേടി. ഐവറി നിറത്തിലുളള ഗൗണും അണിഞ്ഞ് അതിസുന്ദരിയായാണ്  പേളി ഞായറാഴ്ച വിവാഹത്തിനെത്തിയത്.

പേളിയുടെ തലയിലെ വെയിലില്‍ തുന്നിച്ചേര്‍ത്തിരുന്നതും എല്ലാവരും ശ്രദ്ധിച്ചു. പേളി-ശ്രീനിഷ് പ്രണയ ജോഡിക്ക് ആരാധകര്‍ സമ്മാനിച്ച ആ പേര് 'പേളിഷ്' എന്നായിരുന്നു വെയിലിലുണ്ടായിരുന്നത്. 

 

നേവി ബ്ലൂ ലഹങ്കയാണ് വിവാഹ സത്കാരത്തിന് പേളി ധരിച്ചത്. ബ്ലൂ വെല്‍വറ്റ് ക്രോം ടോം ലഹങ്കയില്‍ അതീവ സുന്ദരിയായിരുന്നു പേളി. സ്കേര്‍ട്ടില്‍ ഒരു പൂന്തോട്ടം തന്നെ ഉണ്ടായിരുന്നു. ഫ്ളോറാല്‍ വര്‍ക്ക്സായിരുന്നും ഹൈലൈറ്റ്.

ഹാന്‍റ് വര്‍ക്കും എബ്രോടേറി വര്‍ക്കും ചേര്‍ന്നാണ് തയ്യാറാക്കിയത്. കോഡ്രാസ്റ്റ് നിറത്തിലുളള ദുപ്പട്ടയാണ് പേളിക്കായി ലേബല്‍ എം തയ്യാറാക്കിയത്.

 

ഓക്സഡൈസ്ഡ് ജ്വവല്ലറിയാണ് ഇതിന് ചേരുന്നത്.  പേളിയുടെ  ഗൗണും ലഹങ്കയും തയ്യാറാക്കിയത് ലേബല്‍ എം എന്ന ഡിസൈനേഴ്സാണ്.  

ചില്ലി റെഡ് കാഞ്ചീപുരം സാരിയായിരുന്നു ഹിന്ദു ആചാരപ്രകാരം ഇന്നലെ നടന്ന വിവാഹത്തിന് പേളി ധരിച്ചത്.

അതിനുമുണ്ടായിരുന്നു ഒരു പ്രത്യേകത. സാരിയുടെ അറ്റത്ത് പേളിയുടെയും ശ്രീനിഷിന്‍റെയും ചിത്രങ്ങളും നെയ്തു ചേര്‍ത്തിട്ടുണ്ട്. 10 ഓളം നിറത്തിലുളള നൂലുകള്‍ ഉപയോഗിച്ച് ഒരു മാസം കൊണ്ടാണ് പേളിക്കായി മിലന്‍ ഡിസൈന്‍സ് സാരി ഒരുക്കിയത്.

 


 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ