എന്തൊരു കഷ്ടപ്പാടാണെന്ന് നോക്കിയേ... മെറ്റ് ഗാല റെഡ് കാര്‍പെറ്റിലെ ചില കാഴ്ചകള്‍!

By Web TeamFirst Published May 8, 2019, 3:08 PM IST
Highlights

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായാണ് മെറ്റ് ഗാല അറിയപ്പെടുന്നത്. സെലിബ്രിറ്റികള്‍ക്ക് തന്‍റെ സൗന്ദര്യവും, ഫാഷന്‍ സെന്‍സും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ള ഒരു അവസരമാണിത്. 

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമായാണ് മെറ്റ് ഗാല അറിയപ്പെടുന്നത്. സെലിബ്രിറ്റികള്‍ക്ക് തന്‍റെ സൗന്ദര്യവും, ഫാഷന്‍ സെന്‍സും ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ള ഒരു അവസരമാണിത്. ഡിസൈനേഴ്‌സിന് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള ഒരു വേദിയാണ് മെറ്റ് ഗാല റെഡ് കാര്‍പെറ്റ്. ദിവസങ്ങള്‍ നീളുന്ന കഠിനാധ്വാനവും ഹോംവര്‍ക്കുകളും കഴിഞ്ഞാണ് റെഡ് കാര്‍പ്പറ്റില്‍  സെലിബ്രിറ്റികള്‍ തിളങ്ങുന്നത്. 

റെഡ് കാര്‍പ്പറ്റില്‍ ഇത്തവണും വസ്ത്രധാരണം കൊണ്ട് വേറിട്ട് നിന്നു ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര. ലൂയിസ് കരോളിന്‍റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നല്ല ട്രോളും ലഭിച്ചിട്ടുണ്ട് താരത്തിന്. പ്രമുഖ ബ്രാന്‍ഡായ ഡിഒറിന്റെ ഔട്ട്ഫിറ്റ് അണിഞ്ഞാണ് ഭര്‍ത്താവ് നിക്ക് ജൊനാസിന്റെ കൈ പിടിച്ച് റെഡ് കാര്‍പെറ്റില്‍ പ്രിയങ്ക ചുവടുവെച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Met 2019

A post shared by Priyanka Chopra Jonas (@priyankachopra) on May 6, 2019 at 8:51pm PDT

ഡ്രമാറ്റിക് കേജ്ഡ് ഡ്രസിനൊപ്പം റെയിന്‍ബോ ഫെതേഡ് സ്‌കര്‍ട്ടും കേപ്പുമായിരുന്നു പ്രിയങ്ക അണിഞ്ഞത്. സില്‍വര്‍ സ്ട്രാസുകളും ലേസ് ഫേതേഴ്‌സ് എംബ്രോയിഡറിയും കൊണ്ട് സമൃദ്ധമായ വസ്ത്രമായിരുന്നു അത്. ബസ് ടോണായി നല്‍കിയ ഗ്രേ കളറില്‍ നിന്നും ബ്ലഷ് പിങ്ക്, ബോള്‍ഡര്‍ യെല്ലോ, ഫീഷ, ഫിയറി റെഡ് എന്നീ നിറങ്ങള്‍ റെയിന്‍ബോ ഷേഡില്‍ ലേസ് ഫെതറുകള്‍, ലെയറായി താഴേക്ക് നീണ്ടുകിടക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.

 
 
 
 
 
 
 
 
 
 
 
 
 

@priyankachopra x @dior x @patidubroff x @thebokheean #styledbymimicuttrell

A post shared by Mimi Cuttrell (@mimi) on May 6, 2019 at 6:27pm PDT

കണ്ടാല്‍ കൂടിനെ അനുസ്മരിപ്പിക്കുന്ന ബോഡിസിന്റെ നിര്‍മാണം ലേസ്, സില്‍വര്‍ നിറത്തിലുള്ള കുതിരരോമം എന്നിവ ഉപയോഗിച്ചാണ്. പിങ്ക് നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞാണ് ദീപിക പദുകോണ്‍ എത്തിയത്.

 

പ്രകാശിക്കുന്ന ചന്ദേലിയറായാണ് കാറ്റീ പെറി കാര്‍പെറ്റില്‍ എത്തിയത്. ശിരസ്സിലും അരയിലും പ്രകാഷിക്കുന്ന വിളക്കുകളുമായാണ് അവര്‍ പ്രത്യക്ഷപ്പെട്ടത്. മോസ്‌കിനോസ് ജെറിമി സ്‌കോട്ട് തന്നെയാണ് ഇത്തവണ ഇവരെ ചന്ദേലിയറായി അണിയിച്ചൊരുക്കിയത്. 18 സ്റ്റീല്‍ ബോണ്‍സ് കൊണ്ടു തയ്യാറാക്കിയ ഇന്‍ബില്‍റ്റ് കോര്‍സെറ്റാണ് പെറി അണിഞ്ഞത്. ലൈറ്റ് തെളിയുന്നതിനായി രണ്ട് ബാറ്ററി പാക്കുകളും കോര്‍സെറ്റിനുള്ളില്‍ ഘടിപ്പിച്ചിട്ടുണ്ട്. 

 

നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അമേരിക്കന്‍ ഗായികയായ കാര്‍ഡി ബി. ഫ്‌ലോര്‍ ലെങ്ത് ഓക്‌സ് ബ്ലഡ് കസ്റ്റം ഥോം ബ്രൗണ്‍ ഗൗണാണ് കാര്‍ഡി അണിഞ്ഞത്. ഗൗണിന്റെ ട്രെയിന്‍ പിടിക്കാന്‍ വേണ്ടി മാത്രം അഞ്ചുപേര്‍ വേണ്ടി വന്നു. കാര്‍ഡിയെ കൈ പിടിച്ച്  നടത്താന്‍ രണ്ടുപേരും. അത്രയേറെ ഭാരവും നീളമേറിയതുമായിരുന്നു കാര്‍ഡിയുടെ ഔട്ട്ഫിറ്റ്.


ലേസ്, സില്‍ക്ക് ഓര്‍ഗാന്‍സ എന്നിവ ഉപയോഗിച്ചാണ് ഈ ഗൗണ്‍ നിര്‍മിച്ചിരിക്കുന്നത്.  ഡിസൈന്‍ കാര്‍ഡിയെ കണ്ടുമാത്രം നിര്‍മിച്ചതാണെന്ന് ബ്രൗണ്‍ പറയുന്നു.

click me!