വിവാഹദിനത്തില്‍ മുൻകാമുകനെതിരെ യുവതിയുടെ ആസിഡ് ആക്രമണം...

Published : Apr 24, 2023, 05:06 PM IST
വിവാഹദിനത്തില്‍ മുൻകാമുകനെതിരെ യുവതിയുടെ ആസിഡ് ആക്രമണം...

Synopsis

മുൻകാമുകനെതിരെ അയാളുടെ വിവാഹദിവസം തന്നെ ആസിഡ് ആക്രമണം നടത്തിയിരിക്കുകയാണ് ഒരു യുവതി. ആദ്യം സംഭവത്തില്‍ ആരാണ് പ്രതിയെന്ന് മനസിലായില്ലങ്കിലും പിന്നീട് പൊലീസന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

പ്രണയബന്ധം തകരുമ്പോള്‍ അത് വ്യക്തികളെ മാനസികമായി ബാധിക്കുന്നത് ഒരു പരിധി വരെ സ്വാഭാവികമാണ്. ചിലരില്‍ ഇത് വിഷാദം വരാനോ, ഉത്കണ്ഠ അധികരിക്കാനോ എല്ലാം കാരണമാകാറുണ്ട്. എന്നാല്‍ പരിധികള്‍ ലംഘിച്ച് സ്വയമോ മറ്റുള്ളവര്‍ക്കോ ഭീഷണിയാകും വിധത്തില്‍ ഈ മാനസികാവസ്ഥ മാറുന്നത് തീര്‍ച്ചയായും അപകടം തന്നെയാണ്.

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പെട്രോളൊഴിച്ച് കത്തിക്കുകയോ, വെട്ടിക്കൊലപ്പെടുത്തുകയോ എല്ലാം ചെയ്യുന്നവരുടെ നാടാണ് നമ്മുടേത്.  ഈ വിഷയത്തില്‍ ആവശ്യമായ അവബോധം ആളുകള്‍ക്കിടയില്‍- പ്രത്യേകിച്ച് യുവാക്കളില്‍ ഇല്ല എന്നതാണ് ഇത്തരം വാര്‍ത്തകള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം തെളിയിക്കുന്നത്. 

സമാനമായൊരു വാര്‍ത്തയാണ് ഛത്തീസ്ഗഡില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. മുൻകാമുകനെതിരെ അയാളുടെ വിവാഹദിവസം തന്നെ ആസിഡ് ആക്രമണം നടത്തിയിരിക്കുകയാണ് ഒരു യുവതി. ആദ്യം സംഭവത്തില്‍ ആരാണ് പ്രതിയെന്ന് മനസിലായില്ലങ്കിലും പിന്നീട് പൊലീസന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.

ബസ്തറിലാണ് സംഭവം നടന്നിരിക്കുന്നത്. ഇരുപത്തിയഞ്ചുകാരനായ യുവാവിന്‍റെ വിവാഹദിനത്തില്‍ വേഷം മാറി പുരുഷനെ പോലെ എത്തിയ മുൻകാമുകി ഇയാള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ തന്നെ ആരാണ് ചെയ്തത് എന്നതിന് സാക്ഷികളില്ലായിരുന്നു. 

പിന്നീട് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തുവരുന്നത്. വര്‍ഷങ്ങളായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും തന്നെ ഉപേക്ഷിച്ച് മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഇയാള്‍ തീരുമാനിച്ചതോടെയാണ് താൻ ആസിഡ് ആക്രമണം നടത്തിയത് എന്നും യുവതി പൊലീസിനോട് സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇവരുടെ ആസിഡ് ആക്രമണത്തില്‍ യുവാവിനും വധുവിനും മറ്റ് ചിലര്‍ക്ക് നിസാരമായ പരുക്കാണ് പറ്റിയിട്ടുള്ളത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചത്തീസ്ഗഡില്‍ തന്നെ മുൻകാമുകിയുടെ വിവാഹത്തിന് ബോംബ് ഘടിപ്പിച്ച ഹോം തിയേറ്റര്‍ സമ്മാനമായി നല്‍കി, ബോബ് പൊട്ടി വരനും അദ്ദേഹത്തിന്‍റെ സഹോദരനും മരിച്ച സംഭവത്തില്‍ ഒരു യുവാവ് അറസ്റ്റിലായിരുന്നു.

Also Read:- വിവാഹ ക്ഷണക്കത്തില്‍ അബദ്ധം; ഒടുവില്‍ സംഭവം വൈറല്‍...

 

PREV
Read more Articles on
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ