ബോഡിഗാര്‍ഡിന്‍റെ വിവാഹം ആഘോഷമാക്കി ബോളിവുഡിലെ യുവനടൻ

Published : May 01, 2023, 09:46 PM IST
ബോഡിഗാര്‍ഡിന്‍റെ വിവാഹം ആഘോഷമാക്കി ബോളിവുഡിലെ യുവനടൻ

Synopsis

താരങ്ങള്‍ക്ക് ചുറ്റുമായി സദാസമയവും കാവല്‍ക്കണ്ണുകളുമായി നില്‍ക്കുന്നവരാണെങ്കിലും ബോഡിഗാര്‍ഡുകള്‍ക്ക് പലപ്പോഴും താരങ്ങളുടെ ഭാഗത്ത് നിന്ന് തന്നെ വേണ്ടവിധത്തിലുള്ള പരിഗണനയോ ആദരവോ ലഭിക്കാറില്ലെന്നതാണ് സത്യം. മാധ്യമങ്ങളിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ എല്ലാം പുറത്തുവരാറുള്ള  ചില വീഡിയോകളിലൂടെയെല്ലാം ഇക്കാര്യം നമുക്ക് മനസിലാക്കാവുന്നതാണ്.

സെലിബ്രിറ്റികളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയൊരു തലവേദനയാണ് സുരക്ഷ. പ്രത്യേകിച്ച് പൊതുവിടങ്ങളിലോ, പരസ്യപരിപാടികളിലോ എല്ലാം പങ്കെടുക്കുമ്പോഴാണ് സുരക്ഷയുടെ ആവശ്യകത ഇവര്‍ ഏറെയും അഭിമുഖീകരിക്കുന്നത്. 

സെലിബ്രിറ്റികളില്‍ തന്നെ സിനിമാതാരങ്ങള്‍ക്കാണ് തിരക്കിന് നടുവിലേക്കും പൊതുവിടങ്ങളിലേക്കുമെല്ലാം പോകുമ്പോഴും സുരക്ഷാജീവനക്കാരുടെ ആവശ്യം വരാറ്. കാരണം താരങ്ങളെ ജനക്കൂട്ടം എളുപ്പത്തില്‍ തിരിച്ചറിയുകയും ചുറ്റും കൂടുകയും ചെയ്യാറുണ്ട്. ഈ തിരക്കിനെ വെറുതെ നിയന്ത്രിക്കുക സാധ്യമല്ല. ഇതിന് തീര്‍ച്ചയായും പ്രൊഫഷണലായ ആളുകളുടെ സഹായം ആവശ്യമാണ്.

ഇത്തരത്തില്‍ മിക്ക താരങ്ങളും ഇന്ന് ബോഡിഗാര്‍ഡുകളെ നിയമിക്കാറുണ്ട്. ബോളിവുഡിലാണെങ്കില്‍ ഇതൊരു പതിവ് കാഴ്ചയാണ്. ഇങ്ങനെ താരങ്ങള്‍ക്ക് ചുറ്റുമായി സദാസമയവും കാവല്‍ക്കണ്ണുകളുമായി നില്‍ക്കുന്നവരാണെങ്കിലും ബോഡിഗാര്‍ഡുകള്‍ക്ക് പലപ്പോഴും താരങ്ങളുടെ ഭാഗത്ത് നിന്ന് തന്നെ വേണ്ടവിധത്തിലുള്ള പരിഗണനയോ ആദരവോ ലഭിക്കാറില്ലെന്നതാണ് സത്യം. മാധ്യമങ്ങളിലൂടെയോ സോഷ്യല്‍ മീഡിയയിലൂടെയോ എല്ലാം പുറത്തുവരാറുള്ള  ചില വീഡിയോകളിലൂടെയെല്ലാം ഇക്കാര്യം നമുക്ക് മനസിലാക്കാവുന്നതാണ്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡിലെ യുവനടൻ കാര്‍ത്തിക് ആര്യൻ. തന്‍റെ ബോഡിഗാര്‍ഡിന്‍റെ വിവാഹം കെങ്കേമമായി ആഘോഷിച്ചുകൊണ്ടാണ് കാര്‍ത്തിക് തന്‍റെ വ്യക്തിത്വം അടയാളപ്പെടുത്തിയിരിക്കുന്നത്. 

വിവാഹം ആഘോഷിച്ചുവെന്ന് മാത്രമല്ല, സുഹൃത്തിന്‍റെ വിവാഹം പോലെ അതില്‍ സന്തോഷിക്കുകയും ആ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ ഏവരും കാണ്‍കെ പങ്കുവയ്ക്കുകയും ചെയ്തിരിക്കുകയാണ് താരം. കാര്‍ത്തിക്കിന്‍റെ ബോഡിഗാര്‍ഡായ സച്ചിന്‍റെയായിരുന്നു വിവാഹം.

സച്ചിനും വധു സുരേഖയ്ക്കും മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടാണ് താരം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. വരന്‍റെ കഴുത്തില്‍ കൈവച്ചുകൊണ്ട് തമാശരൂപത്തില്‍ പോസ് ചെയ്തൊരു ചിത്രവും വരനും വധുവിനുമൊപ്പമുള്ള സെല്‍ഫിയുമാണ് കാര്‍ത്തിക് പോസ്റ്റ് ചെയ്തത്. 

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്‍റുകളും പങ്കുവയ്ക്കുന്നത്. വലിയൊരു താരമെന്ന നിലയില്‍ കാര്‍ത്തിക്കിന് തന്‍റെ ജീവനക്കാരന്‍റെ വിവാഹം ഇത്തരത്തില്‍ ആഘോഷമാക്കുകയോ, പരസ്യമായി പങ്കുവയ്ക്കുകയോ ചെയ്യേണ്ടതില്ലെന്നും എന്നാല്‍ ഇതിലൂടെ കാര്‍ത്തിക്കിന്‍റെ ലാളിത്യമാണ് കാണാൻ സാധിക്കുന്നതെന്നും, സുഹൃത്തുക്കളെ പോലെയാണ് താരം അവരോടെല്ലാം പെരുമാറുന്നതെന്ന് ഫോട്ടോ കാണുമ്പോഴേ മനസിലാകുന്നുണ്ട് എന്നുമെല്ലാമാണ് കമന്‍റുകള്‍. എന്തായാലും ഇവരുടെ ഫോട്ടോകള്‍ വലിയ രീതിയില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

 

Also Read:- ഇതെന്താണെന്ന് വായിക്കാമോ?; യുവാവിന്‍റെ വ്യത്യസ്തമായ പ്രണയാഭ്യര്‍ത്ഥന...

 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ