Latest Videos

'കമന്‍റിട്ടാലേ പഠിക്കൂ'; കുട്ടികള്‍ക്ക് മറുപടി വീഡിയോ പങ്കുവച്ച് സിദ്ധാര്‍ത്ഥ്

By Web TeamFirst Published Mar 1, 2024, 11:57 AM IST
Highlights

വിദ്യാര്‍ത്ഥികളാണ് ഈ ട്രെൻഡ് തുടങ്ങിവച്ചത്. തങ്ങളുടെ പ്രിയതാരങ്ങള്‍ കമന്‍റ് ഇട്ടില്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കില്ലെന്നാണ് കമന്‍റുകള്‍. ഇത് പിന്നീട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഏറ്റെടുത്തു.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പല തരത്തിലുള്ള ചലഞ്ചുകളും കാണാറുണ്ട്. ഇതില്‍ ചിലതൊക്കെ കാണാനും അതില്‍ പങ്കാളികളാകാനും ഏറെ രസം തന്നെയാണ്. എന്നാല്‍ എല്ലാ ചലഞ്ചുകളും എല്ലാവര്‍ക്കും ഒരുപോലെ രസകരം ആകണമെന്നുമില്ല.

ഇപ്പോഴാകട്ടെ സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിംഗായി കൊണ്ടിരിക്കുന്ന ചലഞ്ചാണ് സെലിബ്രിറ്റികളെ കൊണ്ട് കമന്‍റ് ചെയ്യിക്കല്‍. ഇതില്‍ തന്നെ സിനിമാതാരങ്ങളെയാണ് കൂടുതല്‍ പേരും കമന്‍റില്‍ മെൻഷൻ ചെയ്യുന്നത്. 

വിദ്യാര്‍ത്ഥികളാണ് ഈ ട്രെൻഡ് തുടങ്ങിവച്ചത്. തങ്ങളുടെ പ്രിയതാരങ്ങള്‍ കമന്‍റ് ഇട്ടില്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കില്ലെന്നാണ് കമന്‍റുകള്‍. ഇത് പിന്നീട് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തന്നെ ഏറ്റെടുത്തു. വിദ്യാര്‍ത്ഥികളില്‍ നിന്ന് ട്രെൻഡ് മറ്റുള്ളവരിലേക്കും എത്തി. ഇതോടെ പഠനം മാത്രമല്ല പ്രശ്നം എന്നായി.

വര്‍ക്കൗട്ട് ചെയ്യാനും, ജോലിക്ക് പോകാനും, ഭക്ഷണം കുറയ്ക്കാനും അടക്കം പല കാര്യങ്ങള്‍ക്കും പ്രോത്സാഹനം താരങ്ങള്‍ നല്‍കിയാലേ ചെയ്യൂ എന്ന നിലയിലായി. ഇങ്ങനെ ആളുകള്‍ മെൻഷൻ ചെയ്തതില്‍ പല താരങ്ങളും ഉള്‍പ്പെടുന്നു. വിജയ് ദേവരകൊണ്ട, രശ്മിക, ഹൻസിക, ഷാരൂഖ് ഖാൻ, വിജയ് മലയാളത്തിലേക്ക് വന്നാല്‍ ടൊവീനോ, നിഖില വിമല്‍, നസ്ലിൻ എന്നിങ്ങനെ പല താരങ്ങളെയും പ്രിയപ്പെട്ട നടീനടന്മാരെയുമെല്ലാം ആളുകള്‍ കമന്‍റിലൂടെ മെൻഷൻ ചെയ്യുന്നുണ്ട്.

ഇതില്‍ സൗബിൻ ഷാഹിര്‍, ടൊവീനോ എന്നിങ്ങനെ പല താരങ്ങളും ആളുകളുടെ കമന്‍റുകള്‍ക്ക് മറുപടിയും നല്‍കിയിട്ടുണ്ട്. താരങ്ങള്‍ മറുപടി കൂടി നല്‍കി തുടങ്ങിയതോടെ ട്രെൻഡ് പിന്നെയും ശക്തിയായി. ഇപ്പോഴിതാ തന്നെ മെൻഷൻ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെല്ലാമായി മറുപടിയെന്നോണം ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സൗത്തിന്ത്യൻ താരമായ സിദ്ധാര്‍ത്ഥ്.

ഈ ട്രെൻഡ് അത്ര രസകരമായൊരു ട്രെൻഡ് അല്ലെന്നും പരീക്ഷയ്ക്ക് പഠിക്കണമെങ്കില്‍ ആദ്യം സോഷ്യല്‍ മീഡിയ ഒക്കെ പൂട്ടിവയ്ക്ക്, തന്നെ മെൻഷൻ ചെയ്ത വിദ്യാര്‍ത്ഥികളോട് ഒന്നേ പറയാനുള്ളൂ, പഠിക്കൂ - പഠിക്കൂ പ്ലീസ് എന്നാണ് വീഡിയോയില്‍ സിദ്ധാര്‍ത്ഥ് പറയുന്നത്.

കുറെയധികം പേര്‍ പേര് മെൻഷൻ ചെയ്തതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് ഇങ്ങനെയൊരു വീഡിയോ ചെയ്തിരിക്കുന്നത് എന്നത് വ്യക്തം. താൻ ആര്‍ക്കും മറുപടി നല്‍കാൻ വരില്ലെന്നും കമന്‍റ് ചെയ്യില്ലെന്നും സിദ്ധാര്‍ത്ഥ് വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ വീഡിയോയും വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. 

സിദ്ധാര്‍ത്ഥിന്‍റെ വീഡിയോ...

 

Also Read:- ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന് ചായ വിളമ്പിയ ഡോളി ചായ്‍വാല ആരെന്ന് ഇനിയും അറിയില്ലേ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!