ചുവപ്പ് സാരിയിൽ നിമിഷ സജയന്റെ കിടിലൻ ലുക്ക് ; വൈറലായി ചിത്രങ്ങൾ

Published : Jun 08, 2024, 02:56 PM ISTUpdated : Jun 08, 2024, 03:54 PM IST
ചുവപ്പ് സാരിയിൽ നിമിഷ സജയന്റെ കിടിലൻ ലുക്ക് ; വൈറലായി ചിത്രങ്ങൾ

Synopsis

സാരിയിൽ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വെെറലായിരിക്കുന്നത്.  ചുവപ്പിൽ സിൽവര്‍, ഗോൾഡൻ വരകളുകള്ള സാരിയില്‍ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയൻ.  ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ തൊണ്ടിമുതലും ദൃക്ഷസാക്ഷിയും എന്ന ചിത്രത്തിൽ നായികയായി മലയാളി സിനിമയിലെത്തിയ   നിമിഷയ്ക്ക് നിരവധി ആരാധകരാണുള്ളത്. 

സാരിയിൽ അതിസുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർക്കിടയിൽ വെെറലായിരിക്കുന്നത്. 
ചുവപ്പിൽ സിൽവർ, ഗോൾഡൻ വരകളുകള്ള സാരിയിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഹാർട്ട് ഇമോജിയോടെയാണ് നിമിഷ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

സാരിക്ക് ഇണങ്ങുന്ന ട്രഡീഷനൽ രീതിയിലുള്ള ആഭരണങ്ങളാണ് താരം അണി‍ഞ്ഞിരിക്കുന്നത്. ആന്റിക് ജിമിക്കി കമ്മലും മാലയും വളകളും അണിഞ്ഞിരിക്കുന്നു. സന്ദ്ര രശ്മിയാണ് മേക്കപ്പിന് പിന്നിൽ. ചുവപ്പു ഹാർട്ട് ഇമോജിയാണ് പലരും കമന്റ് ചെയ്തത്. സാരിയിൽ സുന്ദരിയായിട്ടുണ്ടെന്നും കമന്റുകളുണ്ട്. 

ഷിമ്മറിങ് ഡീപ്പ് വി നെക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കില്‍ കരീന കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ