മ‍ഞ്ഞ ഗൗണില്‍ കാൻസിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി...

By Web TeamFirst Published May 26, 2023, 9:43 AM IST
Highlights

പ്രമുഖ ബ്രാൻഡായ ലോറിയലിന്‍റെ പ്രതിനിധിയായാണ് അദിതി റാവു ഇക്കുറി കാൻസിലെത്തിയിരിക്കുന്നത്. റെഡ് കാര്‍പെറ്റിന് പുറത്തെ ഷൂട്ടിന് അദിതി അണിഞ്ഞ നീല ഗൗണ്‍ നേരത്തെ തന്നെ  ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകത്തെ ഏറ്റവും വലിയ സിനിമാമേളയായ കാൻസ് ഫെസ്റ്റിലെ റെഡ് കാര്‍പെറ്റില്‍ തിളങ്ങി അദിതി റാവു ഹൈദരി. ഫ്രാൻസിലെ കാൻസില്‍ മെയ് 16നാണ് മേള തുടങ്ങിയത്. ഐശ്വര്യ റായ്, ഉര്‍വശി റൗട്ടാല, മൗനി റോയ്, സാറ അലി ഖാൻ, മൃണാള്‍ താക്കൂര്‍, സണ്ണി ലിയോണ്‍, ഈഷ ഗുപ്ത, മാനുഷി ഛില്ലാര്‍ എന്നീ ഇന്ത്യൻ താരങ്ങളും ഇതിനോടകം തന്നെ കാൻസിലെ റെഡ് കാര്‍പറ്റില്‍ ചുവടുവച്ചു. 

പ്രമുഖ ബ്രാൻഡായ ലോറിയലിന്‍റെ പ്രതിനിധിയായാണ് അദിതി റാവു ഇക്കുറി കാൻസിലെത്തിയിരിക്കുന്നത്. റെഡ് കാര്‍പെറ്റിന് പുറത്തെ ഷൂട്ടിന് അദിതി അണിഞ്ഞ നീല ഗൗണ്‍ നേരത്തെ തന്നെ  ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

 

ഇപ്പോള്‍ ആദ്യമായി കാൻസിലെ റെഡ് കാര്‍പെറ്റിലെത്തിയപ്പോള്‍ അദിതി അണിഞ്ഞ മഞ്ഞ റഫിള്‍ഡ് ബാള്‍ഗൗണും ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. സിമ്പിള്‍ മേക്കപ്പും കുറഞ്ഞ ആഭരങ്ങളും ഗൗണിനെ കൂടുതല്‍ ഹൈലൈറ്റ് ചെയ്തു. ഒറ്റനോട്ടത്തില്‍ പൊൻവെളിച്ചം പോലെ തോന്നിക്കുന്നുവെന്നും ഏറെ പോസിറ്റീവായി തോന്നുന്നുവെന്നുമെല്ലാമാണ് ആരാധകരടക്കമുള്ളവര്‍ അദിതിയുടെ ഫോട്ടോയ്ക്ക് നല്‍കുന്ന കമന്‍റുകള്‍. 

 

കഴിഞ്ഞ ദിവസം കാൻസ് റെഡ് കാര്‍പെറ്റിലെത്തിയ സണ്ണി ലിയോണ്‍ ആയിരുന്നു ഫാഷൻ പ്രേമികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയയായത്. റോയല്‍ ലുക്കുള്ള മറൂണ്‍ വെല്‍വെറ്റ് ഗൗണായിരുന്നു സണ്ണി തന്‍റെ ആദ്യത്തെ കാൻസ് റെഡ് കാര്‍പെറ്റിനായി അണിഞ്ഞത്. നേരത്തെ തനിക്ക് റെഡ് കാര്‍പെറ്റിലെത്തുന്നതില്‍ നല്ലതോതില്‍ 'ആംഗ്സൈറ്റി' ഉണ്ടെന്നും എന്താണ് അന്നേ ദിവസം അണിയുന്നത് എന്ന് ഏവരും ചോദിക്കുന്നത് എന്തിനാണെന്നും സണ്ണി ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. 

അനുരാഗ് കശ്യപ് ചിത്രമായ 'കെന്നഡി' കാൻസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു താരമാണ് സണ്ണി ലിയോണ്‍. രാഹുല്‍ ഭട്ട് ആണ് ചിത്രത്തിലെ മറ്റൊരു താരം. 

Also Read:- 'മറ്റുള്ളവര്‍ വിചാരിക്കുന്ന വസ്ത്രമല്ല ഞാൻ അണിയുക': സണ്ണി ലിയോൺ...

 

click me!