ഇക്കാണുന്ന ആളെ അറിയാമോ?; 'ക്യൂട്ട്' വീഡിയോ വൈറലാകുന്നു

Published : May 25, 2023, 10:53 PM IST
ഇക്കാണുന്ന ആളെ അറിയാമോ?; 'ക്യൂട്ട്' വീഡിയോ വൈറലാകുന്നു

Synopsis

മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ പറയാനുമില്ല. ഇവയ്ക്ക് സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം ഇഷ്ടക്കാരേറെയാണ്. കാരണം പലപ്പോഴും കാട്ടിനകത്ത് കയറിയോ മറ്റോ ഇത്തരം കാഴ്ചകള്‍ കാണാൻ ഏവര്‍ക്കും അവസരമുണ്ടാകില്ലല്ലോ. ഇങ്ങനെ കിട്ടുന്ന വീഡിയോകള്‍ തന്നെ ഇതിനെല്ലാമുള്ള അവസരമുണ്ടാക്കുന്നത്.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ കാഴ്ചക്കാരെ ലഭിക്കുന്നതിനായി മാത്രം തയ്യാറാക്കുന്ന വീഡിയോകള്‍ തന്നെ അനവധിയാണ്. എന്നാല്‍ കണ്‍മുന്നിലെ കാഴ്ചകള്‍ പകര്‍ത്തി അത് പങ്കുവയ്ക്കുമ്പോഴാണ് കൂടുതല്‍ ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത്.

പ്രത്യേകിച്ച് മൃഗങ്ങളുമായോ ജീവികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകളാണെങ്കില്‍ പറയാനുമില്ല. ഇവയ്ക്ക് സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം ഇഷ്ടക്കാരേറെയാണ്. കാരണം പലപ്പോഴും കാട്ടിനകത്ത് കയറിയോ മറ്റോ ഇത്തരം കാഴ്ചകള്‍ കാണാൻ ഏവര്‍ക്കും അവസരമുണ്ടാകില്ലല്ലോ. ഇങ്ങനെ കിട്ടുന്ന വീഡിയോകള്‍ തന്നെ ഇതിനെല്ലാമുള്ള അവസരമുണ്ടാക്കുന്നത്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ ഒരു റെഡ് പാണ്ടയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന റെഡ് പാണ്ടയെ അരുണാചല്‍ പ്രദേശിലെ തവാംഗില്‍ വച്ച് കണ്ടത്. യാത്രികരായ ആരോ പകര്‍ത്തിയതാണ്.

അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡ‍ുവാണ് സോഷ്യല്‍ മീഡിയയില്‍ അപൂര്‍വമായി കാണുന്ന റെഡ് പാണ്ടയുടെ വീഡിയോ പങ്കിട്ടത്.  മനോഹരമായ ഒരു താഴ്‍വാരത്തില്‍, മരത്തിന് മുകളിലായി കയറിയിരിക്കുന്ന നിലയിലാണ് പാണ്ട. 

ക്യാമറ തിരിച്ചപ്പോള്‍ കൃത്യമായി ഇതിലേക്ക് തന്നെയാണ് നോക്കുന്നത്. കാണുമ്പോള്‍ കൊഞ്ചിക്കാൻ തോന്നുന്നുവെന്നും അത്ര ക്യൂട്ട് ആണെന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റായി എഴുതിയിരിക്കുന്നു. പൂച്ചയുടേതിന് സമാനമായ മുഖമാണ് റെഡ് പാണ്ടയ്ക്ക്. ശരീരമോ ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറത്തിലുള്ളതും. 

വംശനാശ ഭീഷണി നേരിടുന്ന ജീവി ആയതിനാല്‍ തന്നെ ഇതിനെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയാണ് വീഡിയോ പങ്കിടുന്നതിനൊപ്പം ഏവരും ഉന്നയിക്കുന്നത്. എന്തായാലും അപൂര്‍വമായ കാഴ്ചയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല വരവേല്‍പാണ് ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ രണ്ട് ദിവസത്തിനകം കണ്ടിരിക്കുന്നത്. പ്രമുഖരടക്കം നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ഉത്സവത്തിനെത്തിയതാണ്, പക്ഷേ ചക്ക കണ്ടപ്പോള്‍ എല്ലാം മറന്നു; രസകരമായ വീഡിയോ

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ