'അയ്യേ... പച്ചക്കറിയൊന്നും എനിക്ക് വേണ്ട'; വൈറലായി നായയുടെ വീഡിയോ

Published : Nov 09, 2022, 08:39 AM ISTUpdated : Nov 09, 2022, 08:53 AM IST
'അയ്യേ... പച്ചക്കറിയൊന്നും എനിക്ക് വേണ്ട'; വൈറലായി നായയുടെ വീഡിയോ

Synopsis

തനിക്ക് വിശപ്പൊന്നും ഇല്ലെന്ന് ഭാവിക്കുന്ന ഒരു നായയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യജമാനന്‍ തന്‍റെ കയ്യിലിരിക്കുന്ന പ്ലേറ്റില്‍ നിന്ന് ഭക്ഷണം ഓരോ തവണ കഴിക്കുമ്പോഴും നായ പ്ലേറ്റില്‍ കൊതിയോടെ നോക്കുന്നുണ്ട്.

പല തരം വീഡിയോകള്‍ നാം ദിവസവും  സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് ഓമനിച്ച് വളര്‍ത്തുന്ന വളര്‍ത്തുനായകളുടെ രസകരമായ വീഡിയോകള്‍ പലപ്പോഴും സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട്. 

തനിക്ക് വിശപ്പൊന്നും ഇല്ലെന്ന് ഭാവിക്കുന്ന ഒരു നായയുടെ വീഡിയോ അടുത്തിടെ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. യജമാനന്‍ തന്‍റെ കയ്യിലിരിക്കുന്ന പ്ലേറ്റില്‍ നിന്ന് ഭക്ഷണം ഓരോ തവണ കഴിക്കുമ്പോഴും നായ പ്ലേറ്റില്‍ കൊതിയോടെ നോക്കുന്നുണ്ട്. എന്നാല്‍ യജമാനന്‍റെ നോട്ടം നായയിലേയ്ക്ക് പതിച്ചാല്‍, അയ്യേ എനിക്ക് നിങ്ങളുടെ ഭക്ഷണം ഒന്നും വേണ്ട എന്ന ഭാവത്തില്‍ മുഖം തിരിക്കുകയായിരുന്നു നായ. സമാനമായ മറ്റൊരു നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പച്ചക്കറികള്‍ കൊടുക്കുമ്പോള്‍ വേണ്ടെന്ന് മുഖം തിരിച്ച് കാണിക്കുന്ന നായയെ ആണ് ഇവിടെ കാണുന്നത്. യജമാനന്‍ ചീസ് കൊടുക്കുമ്പോള്‍ നായ സന്തോഷത്തോടെ കഴിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ തൊട്ടടുത്ത നിമിഷം ബ്രൊക്കോളിയും ക്യാരറ്റും കൊടുക്കുമ്പോള്‍ അവ വേണ്ടെന്ന് മുഖം തിരിച്ച് കാണിക്കുകയാണ് ഈ കുറുമ്പന്‍ നായ. 

19 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 1.6 മില്ല്യണ്‍ ആളുകളാണ് കണ്ടത്. 83.2 കെ ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു.  രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്. കുറുമ്പന്‍ നായ കൊള്ളാം എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. പലരും നായ തങ്ങളെ പോലെ ആണല്ലോ എന്നും അമ്മ പച്ചക്കറി തരുമ്പോള്‍ വേണ്ട എന്ന് പറയുന്നതാണ് ഓര്‍മ്മ വരുന്നത് എന്നുമൊക്കെ കമന്‍റ് ചെയ്തു. 

 

 

 

Also Read: കൂടുതല്‍ ഇഷ്ടം സമൂസയുടെ പുറംഭാഗം; വിപണിയിലെത്തിച്ച് ഹോട്ടൽ!

PREV
Read more Articles on
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ