സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു, കാരണം ഇതാണ്

Published : Jul 31, 2022, 09:10 PM ISTUpdated : Jul 31, 2022, 09:27 PM IST
 സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു, കാരണം ഇതാണ്

Synopsis

പച്ച നിറം ഉപേക്ഷിച്ച്‌ പരിസ്ഥിതി സൗഹാര്‍ദമായ ട്രാന്‍സ്പരന്റ് കുപ്പിയില്‍ ആണ് സ്‌പ്രൈറ്റ് ഇനി മുതല്‍ വിപണിയിലെത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. നാളെ മുതല്‍ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക.

60 വർഷങ്ങൾക്കുശേഷം സ്പ്രൈറ്റ് പച്ച കുപ്പിയുടെ നിറം മാറുന്നു. പച്ച നിറം ഉപേക്ഷിച്ച്‌ പരിസ്ഥിതി സൗഹാർദമായ ട്രാൻസ്പരന്റ് കുപ്പിയിൽ ആണ് സ്‌പ്രൈറ്റ് ഇനി മുതൽ വിപണിയിലെത്തുന്നതെന്ന് കമ്പനി വ്യക്തമാക്കി. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക.

നിലവിലുള്ള പച്ച പ്ലാസ്റ്റിക് കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. പുതിയ കുപ്പികൾക്കായി പച്ച നിറത്തിലുള്ള പ്ലാസ്റ്റിക്കിനെക്കാൾ ക്ലിയർ പ്ലാസ്റ്റിക് പുനരുപയോഗം എളുപ്പമാണെന്ന് കമ്പനി അറിയിച്ചു. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്ന് സ്പ്രൈറ്റ് ബ്രാൻഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി.

പുനഃചംക്രമണം ചെയ്യുമ്പോൾ, ക്ലിയർ സ്‌പ്രൈറ്റ് കുപ്പികൾ പുതിയ കുപ്പികളാക്കി പുനർനിർമ്മിക്കാൻ കഴിയും, ഇത് പ്ലാസ്റ്റിക്കിന്റെ പുനഃചംക്രമണ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുമെന്ന് കൊക്കക്കോളയുമായി ചേർന്ന് പ്രവർത്തിക്കുന്ന R3CYCLE-യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജൂലിയൻ ഒച്ചോവ പറഞ്ഞു. 1961-ൽ യുഎസിൽ ആദ്യമായി ലോഞ്ച് ചെയ്ത അന്ന് മുതൽ പച്ച നിറത്തിലാണ് സ്പ്രൈറ്റ് വിപണിയിലെത്തിയിരുന്നത്.

ദഹന പ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ഡയറ്റിൽ ഇഞ്ചി ഉൾപ്പെടുത്താം

നാരങ്ങ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

നാരങ്ങ വെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ (lemon water for weight loss)? പലർക്കും ഇതിനെ കുറിച്ചറിയാൻ ആ​ഗ്രഹമുണ്ടാകും. നാരങ്ങ വെള്ളത്തിന് ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് ഭാരം കുറയ്ക്കുന്നതിന് മാത്രമല്ല ഉന്മേഷം ലഭിക്കാനും സഹായകമാണ്. 

വിറ്റാമിൻ സി മാത്രമല്ല നാരുകൾ, പോഷകങ്ങൾ, ധാതുക്കൾ, വിറ്റാമിൻ ബി 6, സിട്രിക് ആസിഡ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ധാരാളം ഗുണങ്ങൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു.

നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു. നാരങ്ങാവെള്ളത്തിൽ ഉപ്പ് ചേർക്കുന്നത് ഒരു രുചികരമായ സ്വാദും മാത്രമല്ല, ദഹനപ്രശ്നങ്ങൾ അകറ്റാനും സുഗമമായ മലവിസർജ്ജനത്തിനും സഹായകമാണ്.

Read more  ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് തരം ജ്യൂസുകൾ

നാരങ്ങയിൽ ഒരേ സമയം കുറഞ്ഞ കലോറി ഉൾപ്പെടെ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ആകട്ടെ ഭക്ഷണത്തിന് മുമ്പ് നാരങ്ങാവെള്ളം കുടിക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കുന്നു. 

 

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ