Asianet News MalayalamAsianet News Malayalam

Cholesterol : ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് തരം ജ്യൂസുകൾ

ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, പക്ഷാഘാതം എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള വാതില്‍പ്പടിയാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ലൈംഗിക ഉദ്ധാരണശേഷിക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്ങ്ങള്‍ക്ക് ഉയർന്ന കൊളസ്‌ട്രോള്‍ കാരണമാകാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

Natural juices to Help Lower Cholesterol
Author
Trivandrum, First Published Jun 22, 2022, 10:30 AM IST

ഉയർന്ന കൊളസ്ട്രോൾ (high cholesterol) പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം (stroke) എന്നിങ്ങനെ പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കുള്ള വാതിൽപ്പടിയാണ് ഉയർന്ന കൊളസ്‌ട്രോൾ.

ലൈംഗിക ഉദ്ധാരണശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്ങ്ങൾക്ക് ഉയർന്ന കൊളസ്‌ട്രോൾ കാരണമാകാമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഭക്ഷണത്തിലും ജീവിതശൈലിയിലും പല മാറ്റങ്ങളും വരുത്തേണ്ടതുണ്ട്. ചില പാനീയങ്ങൾ കൂടി ഭക്ഷണക്രമത്തിന്റെ ഭാഗമാക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

ചെറി ജ്യൂസ് (Cherry juice)...

ചെറി ജ്യൂസ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ചെറി ജ്യൂസ് ദിവസേന കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും ഗണ്യമായി കുറയ്ക്കുകയും നല്ല ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുകയും ചെയ്യും.

Read more  'ഓട്ടം പുരുഷന്മാരിൽ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു'; അവകാശവാദവുമായി പഠനം

മാതളം ജ്യൂസ് (Pomegranate juice)

മാതളത്തിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വളരെ കൂടുതലാണ്. ഗ്രീൻ ടീ അല്ലെങ്കിൽ റെഡ് വൈൻ എന്നിവയേക്കാൾ ഏകദേശം മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്‌ട്രോൾ അളവ് കുറയ്ക്കുന്നതിന് മികച്ചൊരു ജ്യൂസാണ്. ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ മാതള ജ്യൂസ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുക മാത്രമല്ല, രക്തക്കുഴലുകളുടെ കേടുപാടുകൾ കുറയ്ക്കുകയും ധമനികളുടെ കാഠിന്യം തടയുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹ രോഗികളിൽ മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് മൊത്തം കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി കുറയ്ക്കുമെന്ന് പഠനത്തിൽ പറയുന്നു.

തക്കാളി ജ്യൂസ് (Tomato Juice)....

തക്കാളി ജ്യൂസിൽ ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ്. ആന്റി ഓക്സിഡൻറുകളുടെ ഭക്ഷണക്രമം എൽഡിഎൽ, മൊത്തം കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, വാർദ്ധക്യം, അൽഷിമേഴ്സ് രോഗം, സ്ട്രോക്ക്, മറ്റ് രോഗങ്ങൾ കുറയ്ക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

സോയ മിൽക്ക് (Soya Milk)...

സാച്ചുറേറ്റഡ് കൊഴുപ്പ് കുറഞ്ഞയളവിലുള്ള സോയ മിൽക്കും കൊളസ്‌ട്രോൾ കുറയ്ക്കും. ഉയർന്ന കൊഴുപ്പുള്ള പാലുത്പന്നങ്ങൾക്ക് പകരം സോയ മിൽക്ക് തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമാണ്. ഹൃദ്രോഗികൾക്കും സോയ പ്രോട്ടീൻ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്.

Read more  ഫാറ്റി ലിവർ തടയാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

Follow Us:
Download App:
  • android
  • ios