ഏത് പ്രായത്തിലാണ് ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നത് ? പഠനം പറയുന്നത് ഇങ്ങനെ...

By Web TeamFirst Published Sep 9, 2019, 11:45 AM IST
Highlights

ഒരാളുടെ ആത്മവിശ്വാസം എന്നാല്‍ എന്താണ്? ചിലര്‍  പുറമേയ്ക്ക് വളരെ നന്നായി ആത്മവിശ്വാസമുള്ളവരായി അഭിനയിക്കും. എന്നാല്‍ ഉള്ളില്‍ അങ്ങനെയാകണമെന്നില്ല. 

ഒരാളുടെ ആത്മവിശ്വാസം എന്നാല്‍ എന്താണ്? ചിലര്‍  പുറമേയ്ക്ക് വളരെ നന്നായി ആത്മവിശ്വാസമുള്ളവരായി അഭിനയിക്കും. എന്നാല്‍ ഉള്ളില്‍ അങ്ങനെയാകണമെന്നില്ല. ചെറിയൊരു വീഴ്ച പോലും ചിലരില്‍ അവരുടെ ആത്മവിശ്വാസത്തെ കെടുത്തും.

ആത്മവിശ്വാസം എന്നത് ഒരാൾക്ക് ജന്മനാ ഉണ്ടാകുന്ന ഒരു കഴിവാകണമെന്നില്ല. നമ്മുടെ ജീവിതത്തിലെ നിരന്തരമായ പരിശ്രമത്തിലൂടെ ആർജിച്ചെടുക്കാവുന്ന ഒന്നാണ് ആത്മവിശ്വാസം. ഏത് പ്രായത്തിലാണ് ഒരാള്‍ക്ക് സ്വയം ഒരു ആത്മവിശ്വാസം തോന്നുക?

ഒരു പ്രത്യേക പ്രായത്തിലാണ് നിങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാവുക എന്നാണ് പുതിയൊരു പഠനം പറയുന്നതാണ്. സൈക്കൊളജിക്കല്‍ ബുള്ളെറ്റിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.  പഠനപ്രകാരം അറുപതാമത്തെ വയസ്സിലാണ് ഒരാള്‍ക്ക് അയാളില്‍ ഏറ്റവും കൂടുതല്‍ ആത്മവിശ്വാസം തോന്നുക. അത് എഴുപത് വയസ്സ് വരെ അങ്ങനെ തന്നെയുണ്ടാകുമെന്നും പഠനം പറയുന്നു. ചിലരില്‍ 90 കഴിഞ്ഞാലും ഈ ആത്മവിശ്വാസം ഉണ്ടാകുമത്രേ. 

കൗമാരപ്രായത്തിലാണ് ആത്മവിശ്വാസം ചെറിയ രീതിയില്‍ കൂടുന്നത്. എന്നാല്‍ അത് കൂടിയും കുറഞ്ഞുമിരിക്കാമെന്നും പഠനം പറയുന്നു.

click me!