ജോലിത്തിരക്ക് കാരണം മക്കളോടൊപ്പം സമയം ചെലവിടാൻ ‌ഈ അച്ഛന് പറ്റിയില്ല, അവസാനം ഇരട്ടകളിലൊരാളായ വില്ലിയ്ക്ക് സംഭവിച്ചത്

Published : Sep 09, 2019, 09:52 AM ISTUpdated : Sep 09, 2019, 09:58 AM IST
ജോലിത്തിരക്ക് കാരണം മക്കളോടൊപ്പം സമയം ചെലവിടാൻ ‌ഈ അച്ഛന് പറ്റിയില്ല, അവസാനം ഇരട്ടകളിലൊരാളായ വില്ലിയ്ക്ക് സംഭവിച്ചത്

Synopsis

ജോലിത്തിരക്കുമൂലം മക്കളെ താലോലിക്കാനും ശ്രദ്ധിക്കാനും സമയം തികയാത്ത എല്ലാ മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പാണിത്. ബിസിനസുകാരനായ സ്റ്റോർമെന്റിന്റെ ഈ അനുഭവം ഒരാൾക്കും ഉണ്ടാകാതിരിക്കട്ടെ.

ഇന്ന് മിക്ക രക്ഷിതാക്കൾക്കും ജോലിത്തിരക്ക് മൂലം കുട്ടികളെ നോക്കാൻ സമയമില്ല. കുട്ടികളോട് കാണിക്കുന്ന അത്തരം അവ​ഗണന മാനസികമായി അവരെ തളർത്താം. ജോലിത്തിരക്കു മൂലം മകനെ ശ്രദ്ധിക്കാൻ പറ്റാതെ അവനെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വന്ന ഒരച്ഛന്റെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. 

ജോലിത്തിരക്കുമൂലം മക്കളെ താലോലിക്കാനും ശ്രദ്ധിക്കാനും സമയം തികയാത്ത എല്ലാ മാതാപിതാക്കൾക്കുമുള്ള മുന്നറിയിപ്പാണിത്. ബിസിനസുകാരനായ സ്റ്റോർമെന്റിന്റെ ഈ അനുഭവം ഒരാൾക്കും ഉണ്ടാകാതിരിക്കട്ടെ. സ്റ്റോർമെന്റിന് എന്നും ജോലിത്തിരക്കായിരുന്നു.

വീട്ടിൽ വന്നാൽ കുട്ടികളോട് സമയം ചെലവഴിക്കാൻ പറ്റില്ലായിരുന്നു. ബിസിനസ് തിരക്കുമൂലം അവധിയേ എടുക്കാറില്ലായിരുന്നു സ്റ്റോർമെന്റ്. ജോലിയും ജീവിതവും കൂടെ ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയായിരുന്നു.  എട്ടു വയസ്സുകാരായ ഇരട്ട കുട്ടികളായിരുന്നു സ്റ്റോർമെന്റിനും ഭാര്യ ഡോ. ജെസിക്കയ്ക്കും. കുട്ടികൾ ഉറങ്ങുന്ന മുറിയിലേക്ക് പോയപ്പോൾ അമ്മ ജെസിക്ക കാണുന്നത്  ഇരട്ടകളിലൊരാളായ വില്ലി ബെഡിൽ കിടക്കുന്നതാണ്.

ചെറുപ്രായത്തിലെ തന്നെയുണ്ടായ ചുഴലിരോഗത്താലാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്ന് ഡോക്ടർ പറഞ്ഞു. അന്ന് പുലർച്ചെ ജോലിക്കു പോകുമുമ്പ് മകന്റെ കിടക്കയിൽ ചെന്ന് ഒന്ന് നോക്കിയിരുന്നെങ്കിൽ അവനെ ഒന്ന് പുണർന്നിരുന്നെങ്കിൽ ഇന്നും മകൻ ജീവിച്ചിരുന്നേനെയെന്ന് ആ അച്ഛൻ വേദനയോടെ പറയുന്നു. സമയമില്ലെന്ന് പറഞ്ഞ് കുട്ടികളെ ഒരു കാരണവശാലും ഒഴിവാക്കരുത്.

കിട്ടുന്ന സമയങ്ങളിൽ മക്കളോടൊപ്പം ചെലവിടുക. മക്കളെ ഒന്നു കെട്ടിപ്പിടിക്കാം, അധികനേരം ജോലിചെയ്യുന്നത് ഒഴിവാക്കൂ എന്നാണ് അദ്ദേഹം സ്വന്തം അനുഭവത്തിൽ നിന്നും മറ്റ് രക്ഷിതാക്കളോട് പറയുന്നത്. സമയമില്ല എന്ന കാരണം പറഞ്ഞ് നിങ്ങൾ അവരെ അവഗണിച്ചാൽ പീന്നീട് ഒരുപാട് വേദനിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.

കിട്ടുന്ന സമയമൊക്കെ മക്കളുമൊത്ത് ചെലവഴിക്കുക.അവരെ നഷ്ടപ്പെട്ടതിന് ശേഷം വെറും ചിത്രങ്ങളും അവരുടെ സാധനങ്ങളും മാത്രമേ അവശേഷിക്കൂ. പിന്നീട് അവർക്കൊപ്പം പങ്കിടാൻ നിങ്ങൾക്കു സമയം ലഭിക്കില്ല. ആ സമയം വിലപ്പെട്ടതാണ് പാഴാക്കി കളയരുതേ. അവർക്ക് അയക്കാത്ത കത്തുകളോർത്ത് നിങ്ങൾ ഭാവിയിൽ ദുഃഖിക്കേണ്ടി വരരുത്. ലഭിക്കുന്ന അവധിയെല്ലാം അവർക്കൊപ്പം ആഘോഷിക്കുക ഇതാണ് അമ്മ ജെസിക്ക ഫേസ്ബുക്കിൽ കുറിച്ചത്.

PREV
click me!

Recommended Stories

ലോഷനുകൾ മാറിനിൽക്കട്ടെ, ഇനി ഓയിൽ മാജിക്! തിളങ്ങുന്ന ചർമ്മത്തിനായി പുതിയ ട്രെൻഡ്
പുരികം മനോഹരമാക്കാൻ ആരും പറയാത്ത 5 'സീക്രട്ട്' ടിപ്സുകൾ