ടീഷര്‍ട്ട് നിറയെ ദ്വാരങ്ങള്‍; പുത്തന്‍ ഫാഷനുമായി അക്ഷയ് കുമാര്‍

Web Desk   | others
Published : Dec 16, 2019, 01:39 PM ISTUpdated : Dec 16, 2019, 01:40 PM IST
ടീഷര്‍ട്ട് നിറയെ ദ്വാരങ്ങള്‍; പുത്തന്‍ ഫാഷനുമായി അക്ഷയ് കുമാര്‍

Synopsis

ബോളിവുഡിന്‍റെ പ്രിയ നടനാണ് അക്ഷയ് കുമാര്‍. ശരീരത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് പൊതുവേ ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് അക്ഷയ് കുമാറിന്‍റെ സ്ഥാനവും.

ബോളിവുഡിന്‍റെ പ്രിയ നടനാണ് അക്ഷയ് കുമാര്‍. ശരീരത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് പൊതുവേ ബോളിവുഡ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് അക്ഷയ് കുമാറിന്‍റെ സ്ഥാനവും. അതുപോലെ തന്നെ ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തിലും താരം മുന്നിലാണ്. 

അക്ഷയുടെ വസ്ത്രധാരണവും ഫാഷനും പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.  അടുത്തിടെ അക്ഷയ് ധരിച്ച ടീ ഷര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരിക്കുന്നത്. 

ആ ടീ ഷര്‍ട്ടിനൊരു പ്രത്യേകതയുമുണ്ട്. ടീഷര്‍ട്ട് മുഴുവന്‍ ദ്വാരങ്ങളാണ് എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. താരം ഇതില്‍ വളരെയധികം സ്റ്റൈലിഷായിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. ഒപ്പം ധരിച്ച പാന്‍സും പാച്ചിഡ് മോഡലായിരുന്നു. 

 

'ഗുഡ് ന്യൂസ്' എന്ന തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രൊമൊഷനുമായി ബന്ധപ്പെട്ടൊരു പരിപാടിയിലാണ് അക്ഷയ് ഈ ടീ ഷര്‍ട്ട് ധരിച്ചത്. 

PREV
click me!

Recommended Stories

നിങ്ങളുടെ മുടിയുടെ ആരോഗ്യം അടിമുടി മാറ്റാൻ ഈ 7 ഉപകരണങ്ങൾ മതി!
മേക്കപ്പ് ബ്രഷ് മുതൽ ബ്ലെൻഡർ വരെ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട 'മസ്റ്റ് ഹാവ്' മേക്കപ്പ് ടൂൾസ്