വേനല്‍ക്കാലത്തെ ഫാഷനും മഴവില്‍ സാരികളും

Published : Mar 23, 2019, 11:01 AM ISTUpdated : Mar 23, 2019, 11:04 AM IST
വേനല്‍ക്കാലത്തെ ഫാഷനും മഴവില്‍ സാരികളും

Synopsis

വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ?

വസ്ത്രധാരണത്തിന്‍റെ കാര്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ? ഫാഷൻ ട്രെൻഡുകൾ എപ്പോഴും മാറികൊണ്ടിരിക്കും. അത് ഇപ്പോള്‍ ഏത് വസ്ത്രത്തിലാണെങ്കിലും. സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ് സാരിയിലുമുണ്ട് മാറിയ ട്രെന്‍ഡുകള്‍. വേനല്‍ക്കാലത്ത് നല്ല സ്റ്റൈലായി എങ്ങനെ വസ്ത്രം ധരിക്കാം എന്ന് കാണിച്ചുതരുകയാണ് ഈ മഴവില്‍ സാരികള്‍.

മഴവില്‍ പോലെ നല്ല വര്‍ണ്ണങ്ങള്‍ എന്നതാണ് ഈ സാരികളുടെ പ്രത്യേകത. വേനല്‍ക്കാലത്ത് പല നിറത്തിലുളള ഇത്തരം  സാരികള്‍ വളരെ സ്റ്റൈലിഷായിരിക്കും. നിറങ്ങള്‍ എന്ന് പറയുമ്പോള്‍‌ ഇളം നിറങ്ങളിലാണ് ഇവ. അയഞ്ഞ വസ്ത്രങ്ങള്‍ മാത്രമേ വേനല്‍ക്കാലത്ത് ഉപയോഗിക്കാവൂ. എന്നാല്‍ തന്‍റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമുള്ളതുമായിരിക്കണം. വെളളയും മറ്റ് ഇളം നിറത്തിലുള്ളതും വളരെ സിംപിളും അതുപോലെ നല്ല സ്റ്റൈലിഷുമാണ്.

 

 

ടെന്‍സിന്‍ എന്ന മോഡല്‍ ധരിച്ചിരിക്കുന്ന മഞ്ചന്ത സാരി റോ സില്‍ക്കാണ്. സ്ലീവ് ലെസ് ബ്ലൌസാണ് ഈ സാരിയുടെ ഹൈലൈറ്റ്, കര്‍ണാടക ഡിസൈനറായ വൈശാലിയാണ് ഇതിന് പിന്നില്‍. ട്രെഡീഷണലും അതുപോലെ മോഡേണുമാണ് ഈ സാരി. 

കാശിഷ് ഖാന്‍ എന്ന മോഡല്‍ ധരിച്ചിരിക്കുന്ന വെള്ള കോട്ടണ്‍ സാരി ഈ വേനല്‍ക്കാലത്ത് ധരിക്കാന്‍ ഏറ്റവും അനുയോജ്യമാണ്. പല നിറത്തിലുളള ബ്ലൌസ് ഈ സാരിയുടെ മാറ്റ് കൂട്ടുന്നു. കുറച്ച് കൂടി സ്റ്റൈലിഷാകാനായ ഒരു ഫ്ലോറാല്‍ ജാക്കറ്റ് കൂടി ഇതിനോടൊപ്പം ധരിക്കാം. 

ദേവിക ദാസ് ധരിച്ചിരിക്കുന്നത് ഫാബ്രിക്കില്‍ ചെയ്ത ഒരു വെളള സാരിയാണ്. വെള്ളയില്‍ ഓറഞ്ച് നിറത്തിലുള്ള ഫാബ്രിക്കാണ് ഉപയോഗിച്ചിരിക്കുന്നത്. 


 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'